Your Image Description Your Image Description
Your Image Alt Text

വ​ലി​യ​തു​റ: അ​ന്ത​രീ​ക്ഷ താ​പ​നി​ല ഉ​യ​ര്‍ന്ന​തോ​ടെ മൽസ്യലഭ്യത കു​റ​ഞ്ഞ​താ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍. ഇ​തേ​തു​ട​ര്‍ന്ന് തീ​ര​മേ​ഖ​ല ക്ഷാമത്തിലേക്ക് ​ നീ​ങ്ങു​ന്നു. എ​ൻ​ജി​ന്‍ ഘ​ടി​പ്പി​ച്ച ബോ​ട്ടു​ക​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന്​ പോ​കു​ന്ന​വ​ര്‍ രാ​ത്രി സെ​ര്‍ച്ച് ലൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് മീ​ന്‍ പി​ടി​ക്കു​ന്ന​താ​ണ് മ​ത്സ്യ​ങ്ങ​ള്‍ ഉ​ള്‍ക്ക​ട​ലി​ലേ​ക്ക്​ പോ​കാ​ന്‍ കാ​ര​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍, ക​ട​ലി​ല്‍ മ​ത്സ്യ​സ​മ്പ​ത്തി​ന് കു​റ​വി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ വ്യക്തമാക്കി.

വ​ലി​യ​തു​റ, പു​വാ​ര്‍, ശം​ഖും​മു​ഖം, വേ​ളി ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന്​ എ​ൻ​ജി​ന്‍ ഘ​ടി​പ്പി​ച്ച വ​ള്ള​ങ്ങ​ളി​ല്‍ പോകുന്നവർ വെറും കൈയോടെ മടങ്ങി വരുന്നു . ചി​ല ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ന്ധ​ന​ത്തി​നു​പോ​ലും വ​ക​യി​ല്ലാ​തെ മ​ട​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന്​ തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. സ​ര്‍ക്കാ​രി​ല്‍നി​ന്ന്​ ല​ഭി​ക്കു​ന്ന സൗ​ജ​ന്യ റേ​ഷ​ന്‍ മാ​ത്ര​മാ​ണ് ഇ​വ​രു​ടെ കു​ടും​ബ​ങ്ങ​ളു​ടെ ആ​ശ്വാ​സം.

വ​ലി​യ​തു​റ​യി​ല്‍ 85 ഓ​ളം വ​ള്ള​ങ്ങ​ളിലായി 350 ഓ​ളം മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ഉ​പ​ജീ​വ​നം തേ​ടു​ന്ന​ത്. ശം​ഖു​മു​ഖ​ത്തും അവസ്ഥ വിപരീതം അല്ല .ഇ​വി​ടെ 45 ഓ​ളം വ​ള​ള​ങ്ങ​ള്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ന്നു. ത​ങ്ങ​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ ത​ര​ണം​ചെ​യ്യാ​ൻ സ​ര്‍ക്കാ​ർ ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.

Leave a Reply

Your email address will not be published. Required fields are marked *