Your Image Description Your Image Description

വീട്ടിൽ ജോലി ചെയ്തിരുന്ന പതിനാലുകാരിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ. ​ഗുരു​ഗ്രാം പൊലീസ് ഉദ്യോ​ഗസ്ഥനായ അനുപ് സിങ് ആണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.

പെൺകുട്ടിയുടെ ബന്ധുവിന്റെ പരാതിയെ തുടർന്നാണ് നടപടി. നവംബർ ഒന്ന് മുതൽ പെൺകുട്ടി അനുപിന്റെ വസതിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ഇയാൾ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യുകയും സംഭവം പുറത്തറിഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *