Your Image Description Your Image Description
Your Image Alt Text

വാ​ഷിം​ഗ്ട​ൺ ഡി​സി: ചി​ക്കാ​ഗോ​യി​ൽ വെ​ടി​വ​യ്പ്പിൽ ഏ​ഴു മരണം. ഇ​ല്ലി​നോ​യി​സി​ലെ ജോ​ലി​യ​റ്റി​ലെ വെ​സ്റ്റ് ഏ​ക്ക​ർ​സ് റോ​ഡി​ലെ 2200 ബ്ലോ​ക്കി​ലാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്.

ര​ണ്ട് വീ​ടു​ക​ളി​ലാ​യി ആണ് വെ​ടി​വ​യ്പ്പ് നടന്നത്. റോ​മി​യോ നാ​ൻ​സ്(23) എ​ന്ന​യാ​ളാ​ണ് പ്ര​തി. ഇ​യാ​ൾ ര​ക്ഷ​പെ​ട്ടെ​ന്നും തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി​യെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ര​ണ്ട് വ​സ​തി​ക​ളി​ലാ​യി ഏ​ഴ് പേ​രെ വെ​ടി​യേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യെ​ന്ന് ജോ​ലി​യ​റ്റി​ലെ പോ​ലീ​സ് മേ​ധാ​വി ബി​ൽ ഇ​വാ​ൻ​സ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ചു​വ​ന്ന ടൊ​യോ​ട്ട കാ​മ്‌​റി​യി​ലാ​ണ് നാ​ൻ​സ് ര​ക്ഷ​പെ​ട്ട​തെ​ന്നും ഇ​യാ​ൾ അ​പ​ക​ട​കാ​രി​യാ​ണെ​ന്നും ഇ​യാ​ളു​ടെ പ​ക്ക​ൽ ആ​യു​ധ​മു​ണ്ടെ​ന്നും ജോ​ലി​യ​റ്റ് പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Leave a Reply

Your email address will not be published. Required fields are marked *