Your Image Description Your Image Description
Your Image Alt Text

ചരിത്രം സിനിമയാക്കുന്നത് പുതുമയൊന്നുമില്ല .പ്രേത്യേകിച് മലയാളത്തിൽ. അതുപോലൊരു ചിത്രമാണ് രതീഷ് രഘുനന്ദൻ എഴുതി സംവിധാനം ചെയ്യുന്ന തങ്കമണി . 1986 ഇൽ ഇടുക്കിയിലെ തങ്കമണി എന്ന ഗ്രാമത്തിൽ നടന്ന കലാപത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുക . എന്നാൽ ഇപ്പോൾ സിനിമയിലെ ബലാത്സംഗ രംഗങ്ങൾ ഒഴിവാക്കണം എന്ന ഹർജിയുമായി ഹൈകോടതിയിൽ എതിരിക്കുകയാണ് ഇടുക്കി തങ്കമണി സ്വദ്‌വശിയായ വി ആർ വിജു . അക്രമവുമായി ബന്ധപ്പെടുത്തി യഥാർത്ഥ സംഭവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യമാണ് സിനിമയിൽ ഉള്ളതെന്നും അത് ടീസറിൽ നിന്ന് തന്നെ വ്യക്തമാണെന്നും ഹർജിയിൽ പറയുന്നു .

വയലിൽ പുരുഷന്മാർ ഒളിച്ചിരിക്കുന്നതും , പോലീസ്‌കാർ വീടുകളിൽ ചെന്ന് സ്ത്രീകളെ മാനഭംഗപ്പെടുത്തുന്നതും ആണ് ടീസറിൽ. തങ്കമണിയിൽ അന്ന് ഇത്തരം സംഭവമുണ്ടായതായി തെളിവോ രേഖകളോ ഇല്ലെന്നും . തെളിവുകളില്ലാതെ ഇത്തരം സംഭവങ്ങൾ നടന്നുവെന്ന് കാണിക്കുന്നത് ‘തങ്കമണി’ ഗ്രാമവാസികളെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താനിടയാകുമെന്നും, പോലീസ് വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതും മറ്റൊരാളുടെ കാലുകൾ നഷ്ടമായതുമാണ് യാഥാർഥ്യമെന്നും ഹർജിയിൽ പറയുന്നു .

ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലെ മലയോര ഗ്രാമമാണ് തങ്കമണി.1986 ഇൽ തങ്കമണി ഗ്രാമത്തിൽ വിദ്യാർഥികളും ‘എലൈറ്റ്’ എന്ന സ്വകാര്യബസിലെ ജീവനക്കാരും തമ്മിലുണ്ടായ തർക്കമാണ് എല്ലാത്തിനും തുടക്കം . തർക്കം കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച വെടിവെപ്പില്‍ കലാശിക്കുകയായിരുന്നു. 1986 ഒക്ടോബർ 22നായിരുന്നു പോലീസിന്റെ നരനായാട്ട് തങ്കമണി ഗ്രാമത്തിൽ അരങ്ങേറിയത്. ഇതേതുടർന്ന്, 1982ൽ അധികാരത്തിലേറിയ കെ കരുണാകരന് 1987ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയ പരാജയം നേരിടേണ്ടി വരികയും ചെയ്തു .

ഈ സംഭവങ്ങളെ ആസ്പദമാക്കിയാണ് രതീഷ് രഘുനന്ദനൻ തങ്കമണി ചിത്രം സംവിധനം ചെയ്യുന്നത് . സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത് .

മലയാളത്തിലെയും തമിഴിലെയും വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. ദിലീപ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, നീത പിള്ള, പ്രണിത സുഭാഷ് , അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട് തുടഗിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു .

Leave a Reply

Your email address will not be published. Required fields are marked *