Your Image Description Your Image Description
Your Image Alt Text

മഹേഷ് ബാബു നായകനായി പ്രദര്‍ശനത്തനെത്തിയ ചിത്രമാണ് ഗുണ്ടുര്‍ കാരം ott റിലീസിന് . ഗുണ്ടുര്‍ കാരം ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ എത്തിയിട്ടുണ്ട് എന്നാണ് നേരത്തെ പുറത്തുവിട്ട ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഒ നെറ്റ്‍ഫ്ളിക്സില്‍ മഹേഷ് ബാബു നായകനായ ചിത്രം ഫെബ്രുവരി മാസം റിലീസ് ചെയ്യും എന്നാണു റിപ്പോർട്ട് .

മഹേഷ് ബാബു നിറഞ്ഞാടുന്ന ചിത്രമാണ ഗുണ്ടുര്‍ കാരം എന്നാണ്പ്രേക്ഷകർ പറയുന്നത് . ഗുണ്ടുര്‍ കാരം ഒരു മാസ് ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നതും. ശ്രീലീലയും മീനാക്ഷി ചൗധരിയുമാണ് ഈ ചിത്രത്തില്‍ നായികമാരായി എത്തിയിരിക്കുന്നത്. നടൻ ജയറാമും ഒരു നിര്‍ണായക കഥാപാത്രമായി ചിത്രത്തില്‍ ഉണ്ട്.

മഹേഷ് ബാബു നായകനായി എത്തുന്ന ചിത്രമായ ഗുണ്ടുര്‍ കാരത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ നിര്‍മാതാവ് നാഗ വംശി പ്രവചിച്ചത് വലിയ ചര്‍ച്ചയായിരുന്നു. ഹിറ്റ്മേക്കര്‍ എസ് എസ് രാജമൗലി ചിത്രങ്ങള്‍ക്ക് ലഭിക്കുംവിധം ത്രിവിക്രം ശ്രീനിവാസിന്റെ ഗുണ്ടുര്‍ കാരവും കളക്ഷൻ നേടുമെന്നാണ് നാഗ വംശി പ്രവചിച്ചിരുന്നത്. അന്ന് നിര്‍മാതാവ് നാഗ വംശി പറഞ്ഞതു കേട്ട് മഹേഷ് ബാബുവിന്റെ ആരാധകര്‍ ഗുണ്ടുര്‍ കാരത്തിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരുന്നത് വെറുതെയായില്ല എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് തെളിയിക്കുന്നത്.

മഹേഷ് ബാബുവിന്റെ പുതിയ ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും ത്രിവിക്രം ശ്രീനിവാസ് നിര്‍വഹിക്കുന്നു എന്നതും പ്രേത്യേകതയുണ്ടാക്കുന്നു . . മഹേഷ് ബാബുവിന് 50 കോടിയാണ് ചിത്രത്തിന് പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. ഗുണ്ടുര്‍ കാരം എന്ന ചിത്രത്തിന്റെ സംഗീതം എസ് തമൻ നിര്‍വഹിച്ച പാട്ടുകള്‍ ഹിറ്റാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *