Your Image Description Your Image Description
Your Image Alt Text

കൊച്ചി: ഉണ്ണി മുകുന്ദൻ നായകനാകുന്ന ജയ് ഗണേഷ് എന്ന പുതിയ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു.

ചിത്രത്തിന്റെ ഡേറ്റ് പ്രഖ്യാപിച്ച് പുതിയ പോസ്റ്റര്‍ ഉണ്ണി മുകുന്ദന്‍ തന്നെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. പോസ്റ്റര്‍ പ്രകാരം വരുന്ന ഏപ്രില്‍ 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

സംവിധാനം രഞ്‍ജിത് ശങ്കറാണ്. ജയ് ഗണേഷിന്റെ പുതിയ പോസ്റ്ററിലെ ഫോട്ടോയിലും ഉണ്ണി മുകുന്ദന്റെ പിന്നിലായി സൂപ്പര്‍ഹീറോയുടെ ചിത്രീകരണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റു  പ്രമുഖ താരങ്ങൾ. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് ഹരീഷ് പ്രതാപ്.

Leave a Reply

Your email address will not be published. Required fields are marked *