Your Image Description Your Image Description

ഇന്ത്യയിലെ ക്രിമിനൽ നീതിന്യായ സംവിധാനം സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, ഇന്ത്യന്‍ തെളിവുനിയമം എന്നിവയ്ക്ക് പകരമായ ബില്ലുകളെക്കുറിച്ചുള്ള ചർച്ചയ്ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു അമിത് ഷാ. പുതിയ നിയമസംവിധാനത്തിന്റെ ആത്മാവും ശരീരവും ആശയവും തീര്‍ത്തും ഭാരതീയമാണെന്നും അമിത് ഷാ പറഞ്ഞു. നീതിനടപ്പാക്കൽ വൈകുന്ന സാഹചര്യം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.

150 വർഷം പഴക്കമുള്ള ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ നിയന്ത്രിക്കുന്ന മൂന്ന് നിയമങ്ങളിൽ ആദ്യമായാണ് മാറ്റങ്ങൾ വരുത്തിയതെന്ന് അമിത് ഷാ മറുപടിയിൽ പറഞ്ഞു. ഇന്ത്യയുടെ ക്രിമിനൽ നീതിന്യായ സംവിധാനം സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തും. മൂന്ന് ബില്ലുകളുടെയും ലക്ഷ്യം ശിക്ഷയല്ല, നീതി നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *