Your Image Description Your Image Description
Your Image Alt Text

തമിഴ്‌നാട്ടിൽ ദേവസ്വം ബോർഡിനു കീഴിലുള്ള ശ്രീരാമക്ഷേത്രങ്ങളിലെ പൂജകൾ സർക്കാർ തടസ്സപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ. തിങ്കളാഴ്ചത്തെ പ്രതിഷ്ഠാചടങ്ങിന്റെ തത്സമയ സംപ്രേഷണത്തിനും വിലക്കേർപ്പെടുത്തിയെന്നും ഇത് ഹിന്ദുവിരുദ്ധ നടപടിയുടെ ഭാഗമാണെന്നും അവർ എക്സിൽ കുറിച്ചു. എന്നാൽ, ആരോപണം ദേവസ്വംമന്ത്രി പി.കെ. ശേഖർ ബാബു നിഷേധിച്ചു.

തമിഴ്നാട്ടിൽ 200-ലധികം ശ്രീരാമക്ഷേത്രങ്ങളുണ്ട്. എന്നാൽ, ദേവസ്വംബോർഡ് നിയന്ത്രിക്കുന്ന 40 ക്ഷേത്രങ്ങളിൽ പൂജകൾ നടത്തുന്നില്ല. ചടങ്ങുകൾ നടത്തുന്നതിൽനിന്ന് സ്വകാര്യക്ഷേത്രങ്ങളെ പോലീസ് തടയുന്നു. പന്തലുകൾ വലിച്ചുകീറുമെന്ന് ഭീഷണിപ്പെടുത്തുന്നു. തത്സമയ സംപ്രേഷണ നിരോധനത്തെ ന്യായീകരിക്കാൻ സർക്കാർ ക്രമസമാധാനപ്രശ്നങ്ങൾ ഉന്നയിക്കുകയാണെന്നും നിർമലാ സീതാരാമൻ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *