Your Image Description Your Image Description
Your Image Alt Text

സാമൂഹികമാധ്യമമായ വാട്സാപ്പിലൂടെ സൈബർ കുറ്റകൃത്യങ്ങളിലേക്കും സാമ്പത്തികത്തട്ടിപ്പുകളിലേക്കും നയിക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ കൂടിയതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനുകീഴിലെ വിദഗ്ധ പോലീസ് സംഘത്തിന്റെ മുന്നറിയിപ്പ്. മിസ്ഡ് കോളുകൾ, വീഡിയോ കോളുകൾ, ജോലിവാഗ്ദാനം, നിക്ഷേപപദ്ധതികൾ, ആൾമാറാട്ടം, സ്‌ക്രീൻ ഷെയറിങ് എന്നിവ വഴിയാണ് പ്രധാനമായും തട്ടിപ്പുനടക്കുന്നതെന്ന് ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (ബി.പി.ആർ.ഡി.) വ്യക്തമാക്കി.

വാട്‌സാപ്പിലേക്ക് അനധികൃതമായി പ്രവേശിച്ച് ബന്ധപ്പെട്ടയാളുടെ ഫോണിൽനിന്ന് മറ്റുള്ളവർക്ക് പണമഭ്യർഥിച്ചുള്ള സന്ദേശം അയക്കുകയാണ് ഒരു രീതി. ചില നമ്പറുകളിലേക്ക് സ്ത്രീകളെ ഉപയോഗിച്ച് നഗ്നവീഡിയോ കോളുകൾ വിളിച്ച് പിന്നീട് സ്‌ക്രീൻ ഷോട്ടുകൾ കാട്ടി ഭീഷണിപ്പെടുത്തി പണംതട്ടുന്നു. സ്‌ക്രീൻ ഷെയർ സംവിധാനം ഉപയോഗിച്ചും വ്യാപകമായരീതിയിൽ തട്ടിപ്പുണ്ട്. വിയറ്റ്നാം, കെനിയ, എത്യോപ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലെ കോഡുള്ള നമ്പറുകളിൽനിന്ന് മിസ്ഡ് കോളുകൾ വഴി ഹാക്കർമാർ സജീവ വാട്‌സാപ്പ് ഉപയോക്താക്കളെ ലക്ഷ്യംവെക്കുകയാണെന്ന് ബി.പി.ആർ.ഡി. അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *