Your Image Description Your Image Description

കനത്ത മഴയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന തമിഴ്‌നാടിന് 900 കോടി രൂപയുടെ സഹായം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് തുടരുന്ന മഴയില്‍ 31 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രണ്ടു ഘട്ടങ്ങളായി 900 കോടി രൂപ ഇതിനോടകം കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും ഈ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ ഉപയോഗിക്കാമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. മഴ സംബന്ധിച്ച് പ്രവചനം നടത്താനുതകുന്ന അത്യാധുനിക ഉപകരണങ്ങള്‍ ചെന്നൈയിലുണ്ടെന്നും പ്രാദേശിക കാലാവസ്ഥാ കേന്ദ്രത്തെ കുറിച്ച് ധനമന്ത്രി പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെതിരെ ധനകാര്യമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു. അത്രയും വലിയൊരു ദുരന്തം ചെന്നൈയില്‍ നടക്കുമ്പോള്‍ മുഖ്യമന്ത്രി ഇന്ത്യ സഖ്യത്തോടൊപ്പം ഡല്‍ഹിയിലായിരുന്നുവെന്ന് അവര്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *