Your Image Description Your Image Description

ഏറ്റവും ദൈർഘ്യം കുറഞ്ഞ പകലിനും ദൈർഘ്യമേറിയ രാത്രിക്കും സാക്ഷ്യം വഹിച്ച് ഇന്ത്യ. വിന്റർ സോളിസ്റ്റിസ് അഥവാ ശൈത്യകാല അറുതി എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ദൈർഘ്യം കുറഞ്ഞ പകലിനും രാത്രിക്കും കാരണമാകുന്നത്. എല്ലാ വർഷവും ഡിസംബർ 21 അല്ലെങ്കിൽ ഡിസംബർ 22 നാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്.

വർഷം തോറും സംഭവിക്കുന്ന ഒരു പ്രതിഭാസമാണ് വിന്റർ സോളിസ്റ്റിസ് അഥവാ ശീതകാല അറുതി. ഭൂമി അതിന്റെ അച്ചുത്തണ്ടിൽ 23.4 ഡിഗ്രി ചരിഞ്ഞിരിക്കുന്നു. അതിനാൽ ഭൂമിയുടെ ധ്രുവം പകൽ സമയത്ത് സൂര്യന്റെ നേരെയോ അല്ലെങ്കിൽ സൂര്യനിൽനിന്ന് അകലെയോ ആയിരിക്കും. എല്ലാവർഷവും ഈ ദിവസം സൂര്യന്റെ ചാപം ഉയരുകയും താഴുകയും ചെയ്യും. ഉത്തരാർദ്ധഗോളത്തിന്‍റെ ചരിവ് സൂര്യനിൽ നിന്ന് ഏറ്റവും അകന്നു നിൽക്കുന്നതുകൊണ്ടാണ് ഈ ദിവസത്തിൽ പകലിന്റെ ദൈർഘ്യം കുറവും രാത്രിയുടെ ദൈർഘ്യം കൂടുതലായും അനുഭവപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *