Your Image Description Your Image Description
Your Image Alt Text

ബംഗളൂരുവിൽ യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ പരാക്രമം.പട്ടാപകൽ ബംഗളൂരുവിലെ ബെല്ലാണ്ടുരിൽ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ദൃശ്യങ്ങളിൽ ഓട്ടോറിക്ഷ കാത്തു നിൽക്കുന്ന യുവതിയെയും ശേഷം ഓട്ടോറിക്ഷ വരുന്നതും കാണാം. വാഹനം എത്തിയപ്പോഴേക്കും യുവതി ഓട്ടം വേണ്ടെന്നു പറഞ്ഞു. തുടർന്ന് ഡ്രൈവർ വാഹനം തിരിക്കുന്നതും കാണാം. ശേഷം ഇവർ തമ്മിൽ വാക്ക് തർക്കമുണ്ടാവുകയും ഡ്രൈവർ യുവതിയെ ആക്രമിക്കുകയുമായിരുന്നു. ഇയാളിൽ നിന്നും രക്ഷപെടാനായി യുവതിയും ഇയാളെ തിരിച്ച് മർദിച്ചു. ആളുകൾ തടിച്ചുകൂടിയെങ്കിലും ആരും സംഭവത്തിൽ ഇടപെട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *