Your Image Description Your Image Description
Your Image Alt Text

അർബുദം കണ്ടെത്തുന്നതിനായി പ്രത്യേക കാൻസർ സ്ക്രീനിംഗ് ബസ് പുറത്തിറക്കി ഹൈദരാബാദിലെ ബസവതാരകം ഇൻഡോ-അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഡിജിറ്റൽ എക്‌സ്‌റേ, മാമോഗ്രഫി, അൾട്രാ സൗണ്ട് മെഷീനുകൾ എന്നിവയുൾപ്പെടെ അത്യാധുനിക സാങ്കേതിക വിദ്യയാണ് പുതുതായി അവതരിപ്പിച്ച ബസിൽ സജ്ജീകരിച്ചിരിക്കുന്നത്.

അവശ്യ പരിശോധനകൾ നടത്തി പ്രാരംഭ ഘട്ടത്തിൽ ക്യാൻസർ ലക്ഷണങ്ങളെ തിരിച്ചറിയാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.സ്ക്രീനിംഗിന് വിധേയരായ വ്യക്തികൾക്ക് ഉടനടി ഫലങ്ങൾ നൽകുന്ന രീതിയിലാണ് ബസ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സംരംഭം യാഥാർത്ഥ്യമാക്കുന്നതിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.5 കോടി രൂപയാണ് സംഭാവന ചെയ്തത്. ഉദ്ഘാടന ചടങ്ങിൽ എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ രാജേഷ് കുമാർ, ബിയാച്ച് ആൻഡ് ആർ.ഐ ചെയർമാൻ നന്ദമുരി ബാലകൃഷ്ണ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *