Your Image Description Your Image Description
Your Image Alt Text

ഗുരു പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ കീഴിൽ കഥകളിയുടെ ദൃശ്യവ്യാകരണവും താളഘടനയും പഠിച്ച പൊതുവാളാശാൻ കഥകളിയിൽ പടർന്നു പന്തലിച്ചത് എന്നതിന് പല ഉദാഹരണങ്ങൾ ഉണ്ട്. കഥകളിയിലെ എല്ലാ ഘടകങ്ങളെയും കുറിച്ച് വ്യക്തമായ ധാരണയും ഉണ്ടായിരുന്നു പൊതുവാളാശാന് . ബാലിയുടെ ചുട്ടിയിൽ വരുത്തിയ ആവിഷ്കാരത്തിനു കലാലോകം സന്തോഷത്തോടെ സ്വീകരിച്ചു. ആരെയും കൂസാത്ത മനസ്സിന് ഉടമയായിരുന്നു.

നിരവധി സംഭവങ്ങൾ സഹൃദയർ ഇന്നും നർമ്മ സംഭാഷങ്ങളിൽ വിവരിച്ചു പറയുന്നതായി കേൾക്കാം. കഥകളിമേള വിദഗ്ദ്ധനുമപ്പുറം, പലതിലും, പലതിലും അതിനിപുണനായ കഥകളി ലോകം കണ്ട അതുല്യ പ്രതിഭാധനനായ സകല കലാവല്ലഭനും കഥകളിചെണ്ടയിലെ ഇതിഹാസ വാദകനുമായ ശ്രീ കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാളുടെ മേള പ്രയോഗങ്ങൾ വായ്ത്താരിയിലൂടെ സദസ്സ്യർക്കു വ്യക്തമായി വിവരിച്ചു കൊണ്ട് കഥകളി നിരൂപകനും കലാമണ്ഡലം പ്രവർത്തക സമിതി അംഗവും ഡീനുമായ ശ്രീ രാജാനന്ദ് നടത്തിയ അനുസ്മരണ പ്രഭാഷണം എല്ലാം കൊണ്ടും വളരെ ഹൃദ്യമായിരുന്നു

 

തുടർന്ന് നളചരിതം മൂന്നാം ദിവസം കഥകളിയിൽ ശ്രീ കലാമണ്ഡലം അരുൺ വാരിയർ (നളനും), ശ്രീ കലാമണ്ഡലം ശ്രീറാം (കാർക്കോടകനും), ശ്രീ കോട്ടക്കൽ ഹരികുമാർ (ബാഹുകനും) ശ്രീ കലാമണ്ഡലം വിഘ്‌നേശ് (ഋതുപര്ണനും), ശ്രീ കലാമണ്ഡലം സായ് കാർത്തിക് (ജീവലനും) ശ്രീ കലാമണ്ഡലം കൃഷ്ണദാസ് (വാർഷ്ണേയനും) ശ്രീ കലാമണ്ഡലം ശബരീനാഥ് *സുദേവനായും), ശ്രീ വിഷ്ണുമോൻ (ദമയന്തിയായും), വേഷമിടുമ്പോൾ സർവ്വശ്രീ കലാമണ്ഡലം വിനോദ്, കലാമണ്ഡലം വിഷ്ണു, കലാമണ്ഡലം കൃഷ്ണകുമാർ (സംഗീതം), സർവ്വശ്രീ സദനം രാമകൃഷ്ണൻ, കലാമണ്ഡലം നിധിൻ കൃഷ്ണ (ചെണ്ട), സർവ്വശ്രീ കലാമണ്ഡലം അനീഷ്, കലാമണ്ഡലം രാംദാസ് (മദ്ദളം), ശ്രീ ഏരൂർ മനോജ് (ചുട്ടി), ശ്രീ തൃപ്പുണിത്തുറ ശശി മുതൽപേർ അണിയറയിലും പങ്കെടുക്കുന്ന കഥകളിക്കു ചമയ മൊരുക്കുന്നത് ശ്രീഭവാനീശ്വരി കഥകളി യോഗവും ഡീലൈറ് അന്നനാട് ശബ്ദവും വെളിച്ചവും സജ്ജമാക്കി.

 

2023 ജൂൺ മാസം മുതൽ കഥകളി ക്ലബ്ബുകളുടെയും സംഘാടകരുടെയും സഹകരണത്തോടെ ഒരു വര്ഷം നീണ്ടു നിൽക്കുന്ന ജന്മശതാബ്‌ദിയാഘോഷത്തിനു തുടക്കം കുറിച്ചിരിക്കുന്നു. വൈക്കം കഥകളി ക്ലബ് 2023 ജൂൺ 25നും, നോർത്ത് പറവൂർ കളിയരങ് ജൂലൈ 09നും, ഓഗസ്റ്റ് 12നു പെരുമ്പാവൂർ കഥകളി ക്ലബും ഓഗസ്റ്റ് 26നു തോടയം കഥകളി യോഗവും സെപ്തംബര് 03നു കോട്ടയം കളിയരങ്ങും, ഒക്ടോബര് 13നു തൃപ്പുണിത്തുറ കഥകളി കേന്ദ്രവും ഒക്ടോബര് 14നു ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സും നവംബർ 19നു തൃശൂർ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിലും ഡിസംബർ 21നു എറണാകുളം കരയോഗം കഥകള് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ടി ഡി എം കാവേരി ഹാളിൽ വെച്ചും പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് ജനുവരി 11നു അനുസ്മരണ യോഗം സംഘടിപ്പിച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *