Your Image Description Your Image Description

സ്ത്രീകളുടെ പ്രശ്‌നപരിഹാരത്തിനായി കമ്മിഷന്റെ നേതൃത്വത്തില്‍ ജാഗ്രതാ സമിതി പരിശീലനങ്ങള്‍ ഫലപ്രദമായി നടന്നുവരുന്നതായി വി.ആര്‍ മഹിളാമണി പറഞ്ഞു. പ്രശ്‌നങ്ങള്‍ പരാതി രൂപത്തില്‍ വരുന്നുണ്ട്. താഴെത്തട്ടിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജാഗ്രതാ സമിതി ഫലപ്രദമായ ഇടപെടല്‍ നടത്തുന്നുണ്ട്. തീരദേശ ട്രൈബല്‍ മേഖലകള്‍ കേന്ദ്രീകരിച്ച് നടന്നു വരുന്ന ക്യാമ്പുകളുടെ ഭാഗമായി ഫെബ്രുവരി 12, 13 തീയതികളില്‍ ഷോളയൂരില്‍ ക്യാമ്പ് സംഘടിപ്പിക്കും. കൂടാതെ സ്ത്രീകളെ പങ്കെടുപ്പിച്ച് സംസ്ഥാന സെമിനാര്‍ ഫെബ്രുവരി 23 ന് പട്ടാമ്പിയില്‍ നടക്കും.

കുടുംബ പ്രശ്നങ്ങള്‍, സാമ്പത്തിക ഇടപാട് ഉള്‍പ്പെടെ 46 കേസുകളാണ് കമ്മിഷന്‍ സിറ്റിങില്‍ പരിഗണിച്ചത്. ഇതില്‍ മൂന്നെണ്ണം തീര്‍പ്പാക്കി. മൂന്ന് കേസുകള്‍ പോലീസ് റിപ്പോര്‍ട്ടിനും മാറ്റിവച്ചു. അടുത്ത സിറ്റിങില്‍ 40 കേസുകള്‍ പരിഗണിക്കും. പാലക്കാട് ഗസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങില്‍ വനിതാകമ്മിഷന്‍ അംഗം വി.ആര്‍ മഹിളാമണി, അഭിഭാഷകയായ അഡ്വ. സി. ഷീബ, കൗണ്‍സിലര്‍മാരായ ഡിംപിള്‍ മരിയ, സ്റ്റെഫി എബ്രഹാം, വനിത എ.എസ്.ഐ സി.എന്‍ ശ്രീപ്രിയ, കമ്മീഷന്‍ ഉദ്യോഗസ്ഥനായ ബൈജു ശ്രീധരന്‍, പ്രവീണ്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *