Your Image Description Your Image Description
Your Image Alt Text

അയോധ്യയിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് നടന്നു. രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിൽ വന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് വന്നത്. ഉച്ചക്ക് 12.30ന് പ്രധാനമന്ത്രി അതിഥികളെ അഭിസംബോധന ചെയ്യും.

ഉച്ചയ്ക്ക് 2.30 ന് കുബേർ തീലയിലെ ശിവക്ഷേത്രത്തിൽ മോദി ദർശനം നടത്തും. അയോധ്യ രാമക്ഷേത്രം നാളെ മുതൽ പൊതുജനങ്ങൾക്കായി തുറന്ന് നൽകുമെന്ന് അധികൃതർ അറിയിച്ചു. ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചൻ ,ചിരഞ്ജീവി, രാം ചരൺ, മാധുരി ദിക്ഷിത്, രൺബീർ കപൂർ, ആയുഷ്മാൻ ഖുറാന, ആലിയ ഭട്ട്, കത്രീന കൈഫ് രാജ് കുമാർ ഹിറാനി, രോഹിത് ഷെട്ടി, രാം നെനെ, മഹാവീർ ജെയിൻ വിക്കി കൗശൽ, എന്നിവരും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ 8000 വിശിഷ്ടാതിഥികളുടെ സാന്നിധ്യവുമുണ്ടാകും.

 

Leave a Reply

Your email address will not be published. Required fields are marked *