Your Image Description Your Image Description

ആവേശത്തോടെ ആയിരത്തിലധികം ആളുകൾ ഒത്തുചേർന്ന കടലോര ശുചീകരണം 950 ചാക്ക് അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ചു.
അവധി ദിവസത്തിൻ്റെ ആലസ്യമില്ലാതെ ആയിരത്തിലധികം ആളുകൾ ഒത്തുചേർന്ന് കണ്വതീത്ഥമുതൽ വലിയപറമ്പ തീരം വരെ ജനകീയമായി ശുചീകരിച്ചു. അവശേഷിക്കുന്നവ തുടർന്നുള്ള ദിവസങ്ങളിൽ ശുചീകരിക്കും. മാലിന്യ മുക്തം നവകേരളം ലക്ഷ്യമിട്ടുകൊണ്ട് സംഘടിപ്പിച്ച കടലോര ശുചീകരണത്തിൽ 3200 പേർ പങ്കെടുത്തു.

വലിയ പറമ്പയിൽ മാത്രം24 കിലോമീറ്റർ ദൂരത്ത് 1298 പേർ രംഗത്തിറങ്ങി. ജില്ലയിൽ ആകെ 52സംഘങ്ങളായി കർമ്മനിരതരായി രംഗത്തിറങ്ങി
കാഞ്ഞങ്ങാട് നിയോ മണ്ഡലം തല ഉദ്ഘാടനം ഹൊസ്ദുർഗ്ഗ് കൈറ്റ് ബീച്ചിൽ ഇ ചന്ദ്രശേഖരൻ എം എൽ എയും ഉദുമയിൽ സി എച്ച് കുഞ്ഞമ്പു എം എൽ എ യും വലിയ പറമ്പിൽ എം. രാജഗോപാലൻ എം എൽ എയും അഴിത്തലയിൽ
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും ചെമ്മനാട് ഗ്രാമ പഞ്ചായത്തിൽ ചെമ്പരിക്ക ബീച്ചിൽ ജില്ലാ കലക്ടർ കെ.ഇമ്പശേഖറും നിർവ്വഹിച്ചു.

. പള്ളിക്കരയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠനും മൊഗ്രാൽപുത്തൂരിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സൈമ സി എ യും മഞ്ചേശ്വരത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജീൻ ലെ വിനോ മൊൻ്റാരോ യും മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റൂബീന നൗഫലും
കുമ്പളയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറയൂസഫും
കാഞങ്ങാട് നഗരസഭയിൽ മരക്കാപ്പ് കടപ്പുറം ചെയർപേഴ്സൺ കെ വി സുജാത ടീച്ചറും അജാനൂരിൽ സബ് കലക്ടർ സൂഫിയാൻ അഹമ്മദും കാസറഗോഡ് നഗരസഭയിൽ അസി. കലക്ടർ ദിലീപ് കെ. കൈനിക്കരയും ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികൾ തീരദേശ കോളേജുകളിലെയും ഹയർ സെക്കണ്ടറി സ്കൂളുകളിലെയും എൻസിസി, എൻ എസ് എസ് വളണ്ടിയർമാർ എസ് പി സി അംഗങ്ങൾ ഹരിത കർമ്മസേന അംഗങ്ങൾ യൂത്ത് ടീമംഗങ്ങൾസംഘാടക സമിതിയിലെ പ്രാദേശിക ജനങ്ങൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി.

തദ്ദേശ സ്വയംഭരണ ജോയിൻ്റ് ഡയറക്ടർ ജയ്സൺ മാത്യു, നവകേരളം കർമ്മപദ്ധതി ജില്ലാ കോർഡിനേറ്റർ കെ. ബാലകൃഷ്ണൻ ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എ ലക്ഷ്മി കോകോർഡിനേറ്റർ എച്ച് കൃഷ്ണ, ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് ക്ലീൻ കേരള കമ്പനി മാനേജർ മിഥുൻ ,കെ എസ് ഡബ്ലു എം പി ജില്ലാ മാനേജർ മിഥുൻ കൃഷ്ണൻ ‘ ജില്ലാ പ്ലാനിംഗ് റിസർച്ച് ഓഫീസർ കുഞ്ഞികൃഷ്ണൻ തദ്ദേശസ്ഥാപന വൈസ് പ്രസിഡണ്ടുമാർ, സ്ഥിരം സമിതി അധ്യക്ഷൻ മാർ , സെക്രട്ടറിമാർ,കൗൺസിലർമാർ മെമ്പർമാർ ജില്ലാ ഏകോപന സമിതിയിലെയും കാമ്പയിൻ സെക്രട്ടറിയേറ്റിലെയും അംഗങ്ങൾ റിസോഴ്സ് പേഴ്സൺമാർ, തദ്ദേശസ്ഥാപന ആരോഗ്യ വിഭാഗം സൂപ്പർവൈസർമാരും ജീവനക്കാരും പ്രവർത്തനത്തെ ഏകോപിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *