Your Image Description Your Image Description
Your Image Alt Text

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം രാഷ്ട്രീയ പ്രമുഖര്‍, കായികതാരങ്ങള്‍, സിനിമാ താരങ്ങള്‍, വ്യവസായികള്‍ എന്നിവരുള്‍പ്പെടെ 7,000 വിശിഷ്ടാതിഥികള്‍ പങ്കെടുത്തേക്കും.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി മുതിര്‍ന്ന നേതാക്കളായ മുരളി മനോഹര്‍ ജോഷി എന്നിവര്‍ ചടങ്ങിനെത്തിയേക്കും. ചടങ്ങിലേക്ക് മുതിര്‍ന്ന ബിജപി നേതാവ് എല്‍കെ അഡ്വാനിക്ക് ക്ഷണമുണ്ടെങ്കില്‍ കനത്ത ശൈത്യത്തെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കില്ല.

മുന്‍ രാഷ്ട്രപതിമാരായ രാംനാഥ് കോവിന്ദ്, പ്രതിഭാ പാട്ടീല്‍, മുന്‍ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, മുന്‍ കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി, മുന്‍ പ്രധാനമന്ത്രിയും ബിജെപി മുതിര്‍ന്ന നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയുടെ മരുമകന്‍ രഞ്ജന്‍ ഭട്ടാചാര്യ, മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ഭാര്യ സംഗീത, മകള്‍ സോണാലി, മുന്‍ ലോക്സഭാ സ്പീക്കര്‍മാരായ സുമിത്ര മഹാജന്‍, മീരാ കുമാര്‍ എന്നിവരും എന്നിവരും അതിഥി പട്ടികയിലുണ്ട്.

ഐഎസ്ആര്‍ഒ ചെയര്‍പേഴ്‌സണ്‍ എസ് സോമനാഥ്, മുന്‍ ഐഎസ്ആര്‍ഒ ചെയര്‍പേഴ്‌സണ്‍ കെ ശിവന്‍, ഐഎസ്ആര്‍ഒ ഡയറക്ടര്‍ നിലേഷ് ദേശായി, ഡിആര്‍ഡിഒ ശാസ്ത്രജ്ഞന്‍ സുദര്‍ശന്‍ ശര്‍മ എന്നിവര്‍ക്കും ക്ഷണമുണ്ട്. നോബല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥി, മുന്‍ നയതന്ത്രജ്ഞരായ വീണ സിക്രി, ലക്ഷ്മി പുരി, വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ സൂത്രധാരന്‍ സുധാംശു മണി, ജി20 ഷെര്‍പ്പ അമിതാഭ് കാന്ത് എന്നിവരും ക്ഷണിതാക്കളില്‍ ഉള്‍പ്പെടുന്നു.

കായിക മേഖലയില്‍ നിന്ന് കപില്‍ ദേവ്, സുനില്‍ ഗാവസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിങ് ധോനി, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ, വിരാട് കോഹ് ലി, രവീന്ദ്ര ജഡേജ എന്നിവര്‍ക്കും പരിപാടിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ, ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്, ഇന്ത്യന്‍ ഒളിംപിക് അസോയിയേഷന്‍ പ്രസിഡന്റ് പി ടി ഉഷ എന്നിവരും കായികരംഗത്തു നിന്ന് ക്ഷണം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പുറമെ ഭാരദ്വേഹക കര്‍ണം മല്ലേശ്വരി, ഫുട്‌ബോള്‍ താരം കല്യാണ്‍ ചൗബേ, ദീര്‍ഘദൂര ഓട്ടക്കാരി കവിതാ റാവത്ത്, പാരാലിംപിക് ജാവലിന്‍ ത്രോ താരം ദേവേന്ദ്ര ജാന്‍ജാഡിയ, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്, ബാഡ്മിന്റണ്‍ താരങ്ങളായ പി വി സിന്ധു, സൈന നെഹ്വാള്‍, പരിശീലകന്‍ പുല്ലേല ഗോപീചന്ദ്, എന്നിവരെല്ലാം ക്ഷണം ലഭിച്ച പ്രമുഖരില്‍ ഉള്‍പ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *