Your Image Description Your Image Description

അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ (എ.ബി.സി.ഡി) പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളില്‍ ഗോത്ര സൗഹൃദ കൗണ്ടറുകള്‍ ഒരുക്കുന്നു. ജനുവരി 22 മുതല്‍ ഫെബ്രുവരി 29 വരെ തെരെഞ്ഞെടുക്കപ്പെട്ട 27 അക്ഷയ കേന്ദ്രങ്ങളിലാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. സേവനം സൗജന്യമായിരിക്കും.

പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അത് ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുന്നതിനുമായി എ.ബി.സി.ഡി ക്യാമ്പുകള്‍ നടത്തുന്നുണ്ട്. ഇവയില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്കും മറ്റ് കാരണങ്ങളാല്‍ ആധികാരിക രേഖകള്‍ ലഭിക്കാത്തവര്‍ക്കുമായാണ് ഗോത്ര സൗഹൃദ കൗണ്ടറുകള്‍ ഒരുക്കുന്നത്. പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും ഐ.ടി മിഷന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

തെരെഞ്ഞെടുക്കപ്പെട്ട അക്ഷയ കേന്ദ്രങ്ങളുടെ കോഡ്, പ്രവര്‍ത്തിക്കുന്ന സ്ഥലം എന്ന ക്രമത്തില്‍:

കെ.എന്‍.ആര്‍ 113- എടൂര്‍, 114- കീഴ്പ്പള്ളി, 072- പയ്യാവൂര്‍, 070- ഉളിക്കല്‍, 069- പടിയൂര്‍, 068- ബ്ലാത്തൂര്‍, 120- വള്ളിത്തോട്, 119- മാടത്തില്‍, 122-കൊളക്കാട്, 121- കണിച്ചാര്‍, 135- മുഴക്കുന്ന്, 124- ചുങ്കക്കുന്ന്, 125- അമ്പായത്തോട്, 133- തുണ്ടിയില്‍, 131- കെ.പി.ആര്‍ നഗര്‍, 126- കേളകം, 117-കുട്ടിമാവിന്‍ കീഴില്‍, 118- തെക്കംപൊയില്‍, 128- കോളയാട്, 142- ചിറ്റാരിപ്പറമ്പ്, 145- ചെറുവാഞ്ചേരി, 153- കല്ലിക്കണ്ടി, 233- തിരുമേനി, 044-ഉദയഗിരി, 049- കരുവഞ്ചാല്‍, 029- തേര്‍ത്തല്ലി, 112- ഇരിട്ടി ടൗണ്‍.

Leave a Reply

Your email address will not be published. Required fields are marked *