Your Image Description Your Image Description

കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയായ ചേലാട് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട പ്രധാന തടസം നീങ്ങുകയാണ്. സ്റ്റേഡിയം നിർമ്മാണത്തിനായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 17.14 കോടി രൂപ അനുവദിച്ച് ടെണ്ടർ നടപടികൾ അടക്കം പൂർത്തീകരിച്ചിരുന്നു.
എന്നാൽ സ്റ്റേഡിയത്തിനായി കണ്ടെത്തിയിട്ടുള്ള ആറര ഏക്കർ സ്ഥലത്തിൽ ഒന്നര ഏക്കർ സ്ഥലം നിലമായാണ് കിടക്കുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുന്ന സാഹചര്യമുണ്ടായി. ഈ പ്രശ്നം പരിഹരിക്കാൻ ആന്റണി ജോൺ എം.എൽ.എയുടെ നേതൃത്വത്തിൽ നിരന്തര ഇടപെടലുകലാണ് നടത്തിവരുന്നത്.

ഇതിന്റെ ഭാഗമായി ചേലാട് സ്റ്റേഡിയത്തിന് കേരള നെൽ വയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിൽ പ്രത്യേക ഇളവ് നൽകുന്നതിന് വിദഗ്ധ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു. കേരള കാർഷിക സർവ്വകലാശാല ഡീനും പരിസ്ഥിതി സ്റ്റേറ്റ് ലെവൽ വിദഗ്ദ സമിതിയംഗവുമായ ഡോ .പി ഒ നമീറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പദ്ധതി പ്രദേശം സന്ദർശിച്ചത്.

പൊതു പ്രൊജക്റ്റ്‌ എന്ന നിലയിലും വലിയ പദ്ധതിയെന്ന നിലയിലും സംസ്ഥാന തല സമിതിയാണ് ഇത്തരം വിഷയങ്ങൾ പരിശോധിച്ച് പ്രത്യേക ഇളവ് നൽകേണ്ടത്. വിദഗ്ധ സംഘം ഈ സമിതിക്ക് മുൻപാകെ റിപ്പോർട്ട് സമർപ്പിക്കും. സമിതിയുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് വരുന്നതോടെ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കോതമംഗലത്തിന്റെ അഭിമാന പദ്ധതിയാണ് ഇതെന്നും എം.എൽ.എ പറഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിൽ മികച്ച സൗകര്യങ്ങളോടെയാണ് സ്റ്റേഡിയം ഒരുക്കുക.

Leave a Reply

Your email address will not be published. Required fields are marked *