Your Image Description Your Image Description
Your Image Alt Text

രാത്രിയിലെ തെളിഞ്ഞ ആകാശത്ത് അതിവിദൂരതയിലെ ചെറിയൊരു വെളിച്ചം ചൂണ്ടിക്കാണിച്ച് അതാണ് വ്യാഴം എന്ന് ചെറുപ്പത്തില്‍ നമ്മളോട് ആരെങ്കിലുമൊക്കെ പറഞ്ഞു കാണും. സൌര്യയൂഥത്തില്‍ ഭൂമിയില്‍ നിന്നും അനേകകോടി കിലോമീറ്റര്‍ ദൂരെ, ഭൂമിയേക്കാള്‍ വലിയ ഒരു ഗ്രഹം, വ്യാഴം. ഇന്ന് ആ വ്യാഴത്തിന്‍റെ അതിമനോഹര ചിത്രങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് നാസ. നാസയുടെ ജൂണോ ബഹിരാകാശ പേടകം പകർത്തിയ വ്യാഴത്തിന്‍റെ ഏറ്റവും അടുത്തതും കൃത്യവുമായ ചിത്രങ്ങളാണ് ഇപ്പോള്‍ നാസ പുറത്തുവിട്ടത്.

നാസയുടെ ജൂനോ പദ്ധതിയിലൂടെ ഒരു പെയിന്‍റിംഗ് പോലെ മനോഹരമായ വ്യാഴത്തിന്‍റെ അവിശ്വസനീയമായ ഫോട്ടോകളാണ് ലഭിച്ചിരിക്കുന്നത്. വ്യാഴത്തിന് മുകളിലുള്ള മേഘങ്ങള്‍ക്കും മുകളില്‍ നിന്ന് 23,500 കിലോമീറ്റർ (14,600 മൈൽ ) ഉയരത്തില്‍ നിന്നാണ് ജൂണോ ബഹിരാകാശ പേടകം ഈ ചിത്രങ്ങള്‍ പകർത്തിയത്. നീലയും വെളുപ്പും നിറങ്ങളിലുള്ള വ്യാഴത്തിന്‍റെ വാതകപ്രവാഹങ്ങള്‍ ചിത്രത്തില്‍ കാണാം. ഈ നിറങ്ങള്‍ വലിയൊരു വൃത്തരൂപത്തിലാണ് കാണപ്പെടുന്നത്. വൃത്തങ്ങൾക്കിടയിൽ സുഷിരങ്ങള്‍ പോലെയുള്ള വൃത്തരൂപങ്ങളും കാണാം.

Leave a Reply

Your email address will not be published. Required fields are marked *