Your Image Description Your Image Description
Your Image Alt Text

കോട്ടയം : തെരുവ് നായ്ക്കൾക്കുള്ള എ.ബി. സി- എ.ആർ. പ്രോഗ്രാമിലേക്ക് വെറ്ററിനറി ഡോക്ടർ, മൃഗപരിപാലകർ എന്നീ തസ്തികളിലേക്ക് 2024 ജനുവരി 22 ന്വാക്ക് ഇന്റർവ്യു നടത്തും.

കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനും എ. ബി.സി. സർജറിയിൽ വൈദഗ്ധ്യമുള്ളവർക്ക് വെറ്ററിനറി ഡോക്ടർ ഒഴിവിലേക്ക് അപേക്ഷിക്കാം. അപേക്ഷകർ വെള്ളക്കടലാസിലെഴുതിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പും തിരിച്ചറിയൽ രേഖയുമായി ജില്ല മൃഗസംരക്ഷരണ ഓഫീസിൽ ജനുവരി 22 ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഹാജരാകണം.

.
സർജറി കഴിഞ്ഞ നായ്ക്കളെ പരിചരിക്കുന്നതിലുള്ള മുൻകാല പരിചയവും ആഭിമുഖ്യവുമുള്ള വ്യക്തികൾക്ക് മൃഗപരിപാലക ഒഴിവിലേക്ക് അപേക്ഷിക്കാം.അപേക്ഷകർ വെള്ളക്കടലാസിലെഴുതിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പും തിരിച്ചറിയൽ രേഖയുമായി ജില്ല മൃഗസംരക്ഷപ്പണ ഓഫീസിൽ ജനുവരി 22 ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *