Your Image Description Your Image Description

റാന്നി ബ്ലോക്ക് പഞ്ചായത്തും റാന്നി പെരുനാട് ഗ്രാമപഞ്ചായത്തും സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച പാലിയേറ്റിവ് രോഗി ബന്ധു സംഗമം റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി ഉദ്ഘാടനം ചെയ്തു. പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി മടത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ വച്ച് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു.

സീതത്തോട്, ചിറ്റാര്‍, പെരുനാട് പഞ്ചായത്തിലെ നിര്‍ധനരായ പാലിയേറ്റിവ് രോഗികള്‍ക്ക് ചടങ്ങില്‍ കിറ്റ് വിതരണം നടത്തി. പാലിയേറ്റിവ് ജീവനക്കാരെ ആദരിച്ചു. പെരുനാട് ബഡ്‌സ് സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികള്‍, തെരുവു നാടകം, സീരിയല്‍ സിനിമ താരം സുഭാഷ് പന്തളവും കോമഡി ഉത്സവം ഫെയിം അജിത് ഓമല്ലൂരും ചേര്‍ന്നുള്ള സംഗീത വിരുന്നും നടന്നു. റാന്നി പെരുനാട് വൈസ് പ്രസിഡന്റ് ശ്രീകല, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശ്യാം, സുകുമാരന്‍, വാര്‍ഡ് അംഗം രാജം, മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ്തി, ജില്ലാ പാലിയേറ്റിവ് കോര്‍ഡിനേറ്റര്‍ അനു അലക്‌സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എബ്രഹാം മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *