Your Image Description Your Image Description
Your Image Alt Text

കൊച്ചി: ഇന്ത്യയിലെ ചെറുകിട വാണിജ്യ വാഹനങ്ങളുടെ വിപണിയില്‍ മുന്‍നിരയിലുള്ള  മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് (എം&എം) ഡീസല്‍, സിഎന്‍ജി ഡ്യുവോ വേരിയന്‍റുകളില്‍ പുതിയ സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സല്‍ സീരീസ് അവതരിപ്പിച്ചു. സുപ്രോ പ്ലാറ്റ്ഫോമിന്‍റെ വിജയത്തെ അടിസ്ഥാനമാക്കി മികച്ച പവറും സമാനതകളില്ലാത്ത സുരക്ഷയും ഉപയോഗിച്ച് ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റിയെ പുനര്‍നിര്‍വചിക്കുന്ന വിധത്തിലാണ് പ്രോഫിറ്റ് ട്രക്ക് എക്സല്‍ സീരീസ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

2015ലാണ് സുപ്രോ പ്ലാറ്റ്ഫോം അവതരിപ്പിച്ചത്. ഉപഭോക്താക്കളുടെ മാറികൊണ്ടിരിക്കുന്ന  ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു ബഹുമുഖ പ്ലാറ്റ്ഫോമായി അത് ഉയര്‍ന്നു. സുപ്രോ സിഎന്‍ജി ഡ്യുവോയുടെ വിജയത്തെ തുടര്‍ന്ന് ബ്രാന്‍ഡിന്‍റെ ബിസിനസില്‍ ആറിരട്ടി വര്‍ധനവുണ്ടായിരുന്നു. ഒന്നിലധികം എഞ്ചിന്‍, ഇന്ധന ഓപ്ഷനുകള്‍, ആത്യാധുനിക ശൈലി, നൂതന സുരക്ഷ, സാങ്കേതിക സവിശേഷതകള്‍ തുടങ്ങിയ വൈദഗ്ധ്യമുള്ള പ്ലാറ്റ്ഫോമുകളുമാണ്പുതിയ സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സലിനുള്ളത്.

സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സല്‍ ഡീസല്‍ വേരിയന്‍റിന് ഈ വിഭാഗത്തിലെ 900 കിലോ  എന്ന മികച്ച പേലോഡ് ശേഷിയും, സിഎന്‍ജി ഡ്യുവോ വേരിയന്‍റിന് ഈ വിഭാഗത്തിലെ 750  കിലോ എന്ന മികച്ച പേലോഡ് ശേഷിയുമാണ് ഉള്ളത്. 30 ലിറ്ററാണ് ഡീസല്‍ വേരിയന്‍റിന്‍റെ ഇന്ധന ടാങ്ക് ശേഷി. അതേസമയം സിഎന്‍ജി ഡ്യുവോ വേരിയന്‍റിന് 105 ലിറ്റര്‍ (സിഎന്‍ജി) പ്ലസ് (5 ലിറ്റര്‍ പെട്രോള്‍) ശേഷിയുണ്ട്. യഥാക്രമം 23.6 കി.മീറ്ററും, 24.8 കി.മീറ്റുമാണ് മൈലേജ്. ഇരു വേരിയന്‍റിനും 36 മാസം അല്ലെങ്കില്‍ 80,000 കി.മീ (ഏതാണോ ആദ്യം) വാറന്‍റിയും മഹീന്ദ്ര ഉറപ്പുനല്‍കുന്നു.

സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സല്‍ ഡീസല്‍ വേരിയന്‍റിന് 6.61 ലക്ഷം രൂപയും, സുപ്രോ പ്രോഫിറ്റ്  ട്രക്ക് എക്സല്‍ സിഎന്‍ജി ഡ്യുവോ വേരിയന്‍റിന് 6.93 ലക്ഷം രൂപയുമാണ് ഡല്‍ഹി എക്സ്ഷോറൂം വില.

ഇന്ത്യയിലെ ബിസിനസ്സുകളെ ശാക്തീകരിക്കുന്നതിനും അവസാന മൈല്‍ കണക്റ്റിവിറ്റി  പരിവര്‍ത്തനം ചെയ്യുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടമാക്കുന്ന മഹീന്ദ്ര സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സലിന്‍റെ അവതരണം 2 ടണ്‍ താഴെയുള്ള വിഭാഗത്തില്‍

ഒരു സുപ്രധാന മുന്നേറ്റമാണെന്ന് മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്‍റെ ഓട്ടോമോട്ടീവ് ഡിവിഷന്‍ സിഇഒ നളിനികാന്ത് ഗൊല്ലഗുണ്ട പറഞ്ഞു.

തങ്ങളുടെ പ്രശസ്തമായ സുപ്രോ പ്ലാറ്റ്ഫോമില്‍ നിന്നുള്ള സുപ്രോ പ്രോഫിറ്റ് ട്രക്ക് എക്സല്‍,  സാങ്കേതിക മികവിനോടുള്ള മഹീന്ദ്രയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഉദാഹരണമാണെന്ന് മഹീന്ദ്ര & മഹീന്ദ്ര ഓട്ടോമോട്ടീവ് ടെക്നോളജി ആന്‍ഡ് പ്രൊഡക്ട് ഡെവലപ്മെന്‍റ് പ്രസിഡന്‍റ് ആര്‍. വേലുസാമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *