Your Image Description Your Image Description

റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി മെന്റ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലനപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.മോഹനന്‍ ഗ്രാമപഞ്ചായത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.എസ്. ശ്യാം അധ്യക്ഷത വഹിച്ചു.

വെറ്ററിനറി ഡോ.സോനു മഹേഷ്, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.ദീപ ഹരിഹരന്‍, ഡോ. ആര്യ ആര്‍ നായര്‍, ജില്ലാ മെന്റര്‍ ബിജു കുര്യാക്കോസ്, ജെ. എസ്. അജിന്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി.എസ്.സുകുമാരന്‍, മോഹിനി വിജയന്‍, എ.എസ്.വര്‍ഗീസ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എബ്രഹാം മാത്യു, പി.എച്ച്. നഴ്‌സ് ബീന ജോസഫ്, ആസൂത്രണ ഉപാധ്യക്ഷന്‍ പി.എസ്.ധരന്‍, പി.ആര്‍.ഒ. ഇന്ദു.കെ.തോമസ്, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *