Your Image Description Your Image Description
Your Image Alt Text

കി​ഴ​ക്ക​മ്പ​ലം: മു​പ്പ​ത്തി​യ​ഞ്ചോ​ളം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ. തൃ​ക്കാ​ക്ക​ര കു​ന്ന​ത്ത്കൃ​ഷ്ണ​പു​രം വീ​ട്ടി​ൽ വി​ഷ്ണു (36) നെ​യാ​ണ് ചാ​ല​ക്കു​ടി​യി​ലെ ബാ​ർ ഹോ​ട്ട​ലി​ൽ​നിന്നും  കു​ന്ന​ത്തു​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കി​ഴ​ക്ക​മ്പ​ല​ത്തെ മെ​ഡി​ക്ക​ൽ ഷോ​പ്പി​ൽ മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ സ്ത്രീ​യു​ടെ ര​ണ്ട​ര​പ്പ​വ​ന്‍റെ മ​ല പൊ​ട്ടി​ച്ച്​ ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നിന്ന് മോ​ഷ്ടി​ച്ച ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്നാ​ണ് ജി​ല്ല​യി​ൽ മാ​ല പൊ​ട്ടി​ക്ക​ലു​ക​ൾ ന​ട​ത്തി​യ​ത്. വി​ഷ്ണു​വി​നെ ചോ​ദ്യം ചെ​യ്ത​തി​ൽ ക​ള​മ​ശേ​രി, ചേ​രാ​ന​ല്ലൂ​ർ, തൃ​ക്കാ​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ണ്ട് കേ​സ് വീ​ത​വും പെ​രു​മ്പാ​വൂ​ർ, എ​ട​ത്ത​ല, കു​ന്ന​ത്തു​നാ​ട്, കോ​യ​മ്പ​ത്തൂ​ർ പാ​ല​ക്കാ​ട് അ​തി​ർ​ത്തി, വ​രാ​പ്പു​ഴ, പാ​ലാ​രി​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ മാ​ല മോ​ഷ​ണ​ക്കേ​സും ത​മ്പാ​നൂ​രി​ലെ ഒ​രു ബൈ​ക്ക് മോ​ഷ​ണ കേ​സു​മാ​ണ് തെ​ളി​ഞ്ഞ​ത്. മോ​ഷ​ണ​മു​ത​ൽ വി​റ്റു​കി​ട്ടു​ന്ന പ​ണം ആ​ർ​ഭാ​ട ജീ​വി​ത​ത്തി​നു​പ​യോ​ഗി​ക്കു​ക​യാ​ണ് പ​തി​വ്.

Leave a Reply

Your email address will not be published. Required fields are marked *