Your Image Description Your Image Description
Your Image Alt Text

ഗുജറാത്തിലെ മഹെസാണ ജില്ലയിൽ 14-18 പ്രായക്കാരായ 22.7 ശതമാനം പേർ പഠനം അവസാനിപ്പിച്ചവരാണെന്ന് സർവേ റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജില്ലയായ മഹെസാണയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് സന്നദ്ധസംഘടനയായ പ്രഥം ഫൗണ്ടേഷൻ നടത്തിയ ആന്വൽ സ്റ്റാറ്റസ് ഓഫ് എജുക്കേഷൻ റിപ്പോർട്ടിലാണ് (ഏസർ) കണ്ടെത്തൽ.

ഒരു സംസ്ഥാനത്തെ ഒരു ജില്ല തിരഞ്ഞെടുത്താണ് സർവേ നടത്തുന്നത്. മോദിയുടെ ജന്മനാടായ വഡ്‌നഗർ ഉൾപ്പെടുന്ന മഹെസാണയിലെ 60 ഗ്രാമങ്ങളാണ് പഠനവിധേയമാക്കിയത്. ദേശീയ ശരാശരിയെക്കാൾ വളരെ ഉയർന്ന കൊഴിഞ്ഞുപോക്കാണ് കണ്ടെത്തിയത്. ദേശീയതലത്തിൽ കൗമാരപ്രായക്കാരിൽ 13.2 ശതമാനമാണ് പഠിപ്പ് അവസാനിപ്പിച്ചവർ. കേരളത്തിൽ സർവേ നടത്തിയ എറണാകുളം റൂറലിൽ ഇത് 6.6 ശതമാനംമാത്രമാണ്.

Leave a Reply

Your email address will not be published. Required fields are marked *