Your Image Description Your Image Description
Your Image Alt Text

ലോക്‌സഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് യന്ത്രം, വിവിപാറ്റ് എന്നിവയെക്കുറിച്ച് രാജ്യവ്യാപകമായി ബോധവത്കരണ പരിപാടിക്ക് തുടക്കമിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിനായി 3500 പ്രദർശന കേന്ദ്രങ്ങളും 4250 സഞ്ചരിക്കുന്ന വാനുകളും ഏർപ്പെടുത്തി. കന്നിവോട്ടുകാർക്ക് അതിനു മുമ്പുതന്നെ വോട്ടുചെയ്യുന്ന അനുഭവമുണ്ടാക്കുകയും എല്ലാവർക്കും വോട്ടിങ് യന്ത്രത്തെക്കുറിച്ചും വിവിപാറ്റിനെക്കുറിച്ചും കൃത്യമായ വിവരം നൽകുകയുമാണ് ലക്ഷ്യമിടുന്നത്.

ഇവയുടെ അടിസ്ഥാന സവിശേഷതകളെക്കുറിച്ചുള്ള അറിവ് നൽകുക, വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള നടപടിക്രമം വ്യക്തമാക്കുക, വിവിപാറ്റിൽ തങ്ങളുടെ സമ്മതിദാനാവകാശം എങ്ങനെ പരിശോധിക്കണമെന്ന് ധാരണയുണ്ടാക്കുക, നേരിട്ട് യന്ത്രത്തിന്റെ പ്രവർത്തനങ്ങൾ അറിയിക്കുന്നതിലൂടെ തെറ്റിദ്ധാരണകൾ നീക്കി വോട്ടർമാരിൽ ആത്മവിശ്വാസം വർധിപ്പിക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *