Your Image Description Your Image Description
Your Image Alt Text

ഇന്ത്യൻമഹാസമുദ്ര മേഖലയിൽ (ഐ.ഒ.ആർ.) കടൽക്കൊള്ളയെ നാവികസേന ശക്തമായി നേരിടുന്നുണ്ടെന്നും യുദ്ധക്കപ്പലുകളുടെ വിന്യാസം വർധിപ്പിച്ചിട്ടുണ്ടെന്നും നാവികസേനാമേധാവി അഡ്മിറൽ ആർ. ഹരികുമാർ ബുധനാഴ്ച പറഞ്ഞു. ലോണാവാലയിലെ ഐ.എൻ.എസ്. ശിവജിയിലെ പരിസ്ഥിതിസൗഹൃദ എയർകണ്ടീഷനിങ് പ്ലാന്റിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കടൽക്കൊള്ളയ്ക്കെതിരേ നടപടിയെടുക്കാൻ ഇന്ത്യൻ അധികാരികളെ പ്രാപ്തമാക്കുന്ന നിയമം നാവികസേനയ്ക്ക് ഏറെ സഹായകമായിട്ടുണ്ട്. ഇന്ത്യൻ നാവികസേന ഇന്ത്യൻ മഹാസമുദ്രമേഖലയിൽ (ഐ.ഒ.ആർ.) രണ്ട് ഓപ്പറേഷനുകൾ നടത്തുന്നുണ്ട്. അതിലൊന്ന് പൈറസിവിരുദ്ധ ഓപ്പറേഷനാണ്. കടൽക്കൊള്ള തടയാൻ 108 കപ്പലുകൾ ഇതുവരെ വിന്യസിച്ചിട്ടുണ്ട്. യുദ്ധക്കപ്പലുകളുടെ സാന്നിധ്യം കടൽക്കൊള്ളക്കാരെ പിന്തിരിപ്പിക്കുന്നു -നാവികസേനാ മേധാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *