Your Image Description Your Image Description
Your Image Alt Text

ഒമാനിൽ ഭി​ക്ഷാ​ട​നം ചെ​റു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി അ​ധി​കൃ​ത​ർ. ‘ഭി​ക്ഷാ​ട​നം നി​ന്നി​ൽ അ​വ​സാ​നി​ക്കു​ന്നു’ എ​ന്ന പേ​രി​ൽ കാ​മ്പ​യി​നു​ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം തു​ട​ക്കം കു​റി​ച്ചു. വ്യ​ക്തി​പ​ര​വും സം​ഘ​ടി​ത​വു​മാ​യ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ഭി​ക്ഷാ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നെ​തി​രെ മ​ന്ത്രാ​ല​യം ജ​ന​ങ്ങ​ൾ​ക്കു മു​ന്ന​റി​യി​പ്പു ന​ൽ​കി. സാ​ങ്ക​ൽ​പ്പി​ക ക​ഥ​ക​ളൊ​രു​ക്കി സ​ഹ​താ​പം പി​ടി​ച്ചു പ​റ്റാ​നാ​ണ്​ ഇ​ക്കൂ​ട്ട​ർ ശ്ര​മി​ക്കു​ന്നെ​തെ​ന്നു​ സൂ​മൂ​ഹി​ക വി​ക​സ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. ഇ​ത്ത​ര​ക്കാ​രെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ച്ചാ​ൽ ചൂ​ഷ​ണ​ത്തി​ൽ​നി​ന്നു​ സം​ര​ക്ഷ​ണം നേ​ടാ​ൻ സാ​ധി​ക്കും. ഭി​ക്ഷാ​ട​ക​രു​​ടെ ഉ​ള്ള​ല​ിയി​പ്പി​ക്കു​ന്ന ക​ഥ​ക​ളി​ൽ വീ​ണാ​ണു​ പ​ല​രും ഇ​ത്ത​ര​ക്കാ​ർ​ക്കു​ കാ​ശു​ കൊ​ടു​ക്കു​ന്ന​ത്. കു​ട്ടി​ക​ളെ​യോ വി​ക​ലാം​ഗ​രെ​യോ യാ​ചി​ക്കാ​ൻ നി​ർ​ബ​ന്ധി​ക്കു​ന്ന വ്യ​ക്തി​ക​ളോ സം​ഘ​ങ്ങ​ളോ ആ​ണ് സം​ഘ​ടി​ത ഭി​ക്ഷാ​ട​നം ന​ട​ത്തു​ന്ന​ത്.

ഭി​ക്ഷാ​ട​നം ത​ട​യു​ന്ന​തി​നാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം, റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി മ​ന്ത്രാ​ല​യം ഏ​കോ​പി​പ്പി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നു​ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *