Your Image Description Your Image Description

2024-25 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി പനമരം ഗ്രാമപഞ്ചായത്തിലും സുല്‍ത്താന്‍ ബത്തേരി നഗരസഭയിലും വികസന സെമിനാര്‍ നടത്തി. പനമരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ കൃഷ്ണന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിഎം ആസ്യ അധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ പ്രകാശനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാട്ടി ഗഫൂര്‍ നിര്‍വ്വഹിച്ചു. കരട് പദ്ധതി രേഖയില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, ലൈഫ് ഭവന പദ്ധതി, കാര്‍ഷിക മേഖല, പ്രാദേശിക സാമ്പത്തിക വികസനം, തൊഴിലവസരങ്ങള്‍, മാലിന്യനിര്‍മാര്‍ജനം എന്നീ വിഷയങ്ങള്‍ക്ക് മുന്‍ഗണന നല്‍കി.

പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് പാറക്കാറായില്‍, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാരായ ബിന്ദു പ്രകാശ്, കെ.ബി നസീമ, പനമരം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷീമാ മാനുവല്‍, കെ ടി സുബൈര്‍, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ എം കെ ബഷീര്‍, പഞ്ചായത്ത് സെക്രട്ടറി ടി.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കേഴ്‌സ്, ആശാവര്‍ക്കര്‍മാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ കേരള സംസ്ഥാന സഹകരണ ക്ഷേമനിധി ബോര്‍ഡ് വൈസ് പ്രസിഡന്റ് സി.കെ ശശീന്ദ്രന്‍ വികസന സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ് അധ്യക്ഷത വഹിച്ചു. പദ്ധതി രേഖ പ്രകാശനം നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എല്‍സി പൗലോസ് നിര്‍വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ എന്‍ എ വിജയകുമാര്‍ പദ്ധതി വിശദീകരിച്ചു. ശുചിത്വം, കുടിവെള്ള ലഭ്യത, സമഗ്ര ഊരുകേന്ദ്ര വികസന പദ്ധതി, മുഴുവന്‍ റോഡുകളുടെയും വികസനം, നഗര വികസനം, സാംസ്‌കാരിക കൂട്ടായ്മകള്‍, വയോജന/ ഭിന്നശേഷി സൗഹൃദ നഗരസഭ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനം, കാര്‍ഷിക മേഖലയില്‍ ആധുനിക യന്ത്രവല്‍ക്കരണം തുടങ്ങി വനിത, പട്ടികജാതി, പട്ടികവര്‍ഗ്ഗ, ഭിന്നശേഷി,ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളെയും പരിഗണിച്ച് സമഗ്രമായ വികസന പദ്ധതികളാണ് നഗരസഭ വിഭാവനം ചെയ്തിട്ടുള്ളത്.

നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എസ് ലിഷ, നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി കെ സഹദേവന്‍, സാലി പൗലോസ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശാമില ജുനൈസ്, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ റഷീദ്, വിദ്യാഭ്യാസ കലാകായിക സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടോം ജോസ്, രാധാരവീന്ദ്രന്‍, കെ സി യോഹന്നാന്‍, സി കെ ആരിഫ്, നഗരസഭ അസിസ്റ്റന്റ് എന്‍ജിനീയര്‍ വി.ജി ബിജു, സുപ്രിയ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രതിനിധികള്‍, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *