Your Image Description Your Image Description
Your Image Alt Text

സൗ​ദി അ​റേ​ബ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ നാ​ഗ​രി​ക പ​ദ്ധ​തി​യാ​യ ‘നി​യോ​മി’​ലെ ‘ട​ർ​ട്ടി​ൽ ബേ’ ​എ​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ർ​പ്പി​ട ന​ഗ​ര​ത്തി​ൽ ര​ണ്ട് സെ​ൽ​ഫ് ഡ്രൈ​വി​ങ്​ വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി​യ​താ​യി റെ​ഡ് സീ ​ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​മ്പ​നി അ​റി​യി​ച്ചു.

ചെ​ങ്ക​ട​ൽ ടൂ​റി​സം പ​ദ്ധ​തി സ്ഥ​ല​ത്ത്​ സു​സ്ഥി​ര ഗ​താ​ഗ​ത സം​വി​ധാ​നം ഒ​രു​ക്കു​ന്ന​തി​​​ന്റെ ഭാ​ഗ​മാ​യാ​ണി​ത്. പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യം, സു​ര​ക്ഷ, വി​ശ്ര​മ വേ​ള​ക​ളി​ലെ ഉ​ല്ലാ​സം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി എം​പ്ലോ​യി റെ​സി​ഡ​ൻ​ഷ്യ​ൽ സി​റ്റി ക​മ്പ​നി​യാ​ണ്​ സം​വി​ധാ​നം വി​ക​സി​പ്പി​ച്ച​ത്. ചെ​ങ്ക​ട​ൽ ടൂ​റി​സം ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ ഈ ​ജീ​വ​ന​ക്കാ​ർ​ക്ക്​ ഉ​യ​ർ​ന്ന ജീ​വി​ത​നി​ല​വാ​ര​വും ആ​ധു​നി​ക ജീ​വി​ത​ശൈ​ലി​യും ന​ൽ​കു​ക​യാ​ണ്​ ല​ക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *