Your Image Description Your Image Description
Your Image Alt Text

സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ന്നു. കാ​ര​ണ​ങ്ങ​ളു​ൾ​പ്പെ​ടെ വി​ശ​ദീ​ക​രി​ച്ച്​ ജ​ന​റ​ൽ സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ അ​തോ​റി​റ്റി റി​പ്പോ​ർ​ട്ട്​ പു​റ​ത്തു​വി​ട്ടു. ഹൈ​വേ ട്രാ​ക്കു​ക​ളി​ൽ​നി​ന്ന് വാ​ഹ​നം പെ​ട്ടെ​ന്ന് വെ​ട്ടി​ക്കു​ന്ന​തും മു​ന്നി​ലു​ള്ള വാ​ഹ​ന​വു​മാ​യി സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കാ​ത്ത​തും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. 2022 ലെ ​റോ​ഡ​പ​ക​ട​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടാ​ണ് അ​തോ​റി​റ്റി പു​റ​ത്തു​വി​ട്ട​ത്. രാ​ജ്യ​ത്തെ വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ടെ കാ​ര​ണ​ങ്ങ​ളും എ​ണ്ണ​വു​മാ​ണ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്. ഹൈ​വേ​ക​ളി​ൽ ട്രാ​ക്കു മാ​റു​മ്പോ​ൾ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കാ​തെ പെ​ട്ടെ​ന്ന് മാ​റു​ന്ന​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു.

പെ​ട്ടെ​ന്നു​ള്ള ട്രാ​ക്ക് മാ​റ്റം മൂ​ലം ക​ഴി​ഞ്ഞ വ​ർ​ഷം 4,75,000 അ​പ​ക​ട​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. മു​ന്നി​ലെ വാ​ഹ​ന​വു​മാ​യി സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കാ​തെ ഡ്രൈ​വ് ചെ​യ്ത​താ​ണ് ര​ണ്ടാ​മ​ത്തെ അ​പ​ക​ട കാ​ര​ണം. ഇ​തു​വ​ഴി 4,59,000 അ​പ​ക​ട​ങ്ങ​ളും പോ​യ വ​ർ​ഷം റി​പ്പോ​ർ​ട്ട്​ ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *