Your Image Description Your Image Description
Your Image Alt Text

പതിമൂന്നുകാരനു നേരെ ലൈംഗിക അതിക്രമമുണ്ടായെന്ന പരാതിയിൽ പാസ്റ്റർ അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം നടന്നത്. പൂവച്ചൽ കുറകോണത്ത് ആലയിൽ പെന്തക്കോസ്തു പള്ളിയിലെ പാസ്റ്റർ രവീന്ദ്രനാഥിനെയാണ് അറസ്റ്റ് ചെയ്തത്. വട്ടിയൂർക്കാവ് കുലശേഖരം സ്വദേശിയാണ് പാസ്റ്റർ.

ഇന്നലെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വരുന്ന വഴിയിൽ വെച്ച്  13കാരനെ പരിചയപ്പെടുകയും ലൈംഗിക അതിക്രമത്തിന് ശ്രമിക്കുകയുമായിരുന്നു. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിൽ കാട്ടാക്കട പോലീസ് കേസെടുക്കുകയും പിന്നാലെ പ്രതിയായ പാസ്റ്റർ രവീന്ദ്രനാഥിനെ പൊലീസ് പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ  റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *