Your Image Description Your Image Description
Your Image Alt Text

ഇസ്രായേൽ ആഭ്യന്തര യുദ്ധത്തിന്റെ വക്കിലാണെന്ന് മുന്നറിയിപ്പ്. ടെൽ അവീവിൽ പ്രധാനമന്ത്രി ബെഞ്ചമി​ൻ നെതന്യാഹുവിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇസ്രായേൽ പത്രമായ ഹാരെറ്റ്സ് മുന്നറിയിപ്പ് നൽകിയത്.

യുദ്ധം രൂക്ഷമാകുന്നതിനിടെ ജനക്കൂട്ടം തെരുവിലിറങ്ങുന്നത് അത്യന്തം അപകടമാണ്. തെരുവുകൾ അസ്ഥിരവും സ്ഫോടനാത്മകവുമാകും. ആഭ്യന്തര യുദ്ധത്തിന്റെ ലക്ഷണങ്ങൾ പലതും കാണാം. രാജ്യം ഒരു ​​പൊട്ടിത്തെറിയുടെ വക്കിലാണെന്നും ഹാരെറ്റ്സിന്റെ റിപ്പോർട്ടിലുണ്ട്.

രാഷ്ട്രീയ​ നേതാക്കൾക്കെതിരെയും സൈനിക മേധാവികൾക്കെതിരെയും പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് വലിയ വിനാശമാകും. രാഷ്ട്രീയ ബന്ധങ്ങളുടെ അടിസ്ഥാനത്തിൽ വൻതോതിൽ തോക്കുകളും ആയുധങ്ങളും വിതരണം ചെയ്യുന്നുണ്ട്. പ്രതിഷേധക്കാർ ഇതെടുത്ത് ഉപയോഗിച്ചാൽ സ്ഥിതി രൂക്ഷമാകും.

നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലുള്ളത് പേടിസ്വപ്നമായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *