Your Image Description Your Image Description

ചാ​രി​റ്റ​ബി​ൾ അ​സോ​സി​യേ​ഷ​നു​ക​ളി​ലൊ​ന്നി​ലെ ഫ​ണ്ട് ദു​രു​പ​യോ​ഗം ചെ​യ്ത് വി​ശ്വാ​സ വ​ഞ്ച​ന ചെ​യ്ത​തി​ന് നാ​ല് സ്വ​ദേ​ശി പൗ​ര​ന്മാ​രെ അ​റ​സ്​​റ്റ്​ ചെ​യ്ത​താ​യി സൗ​ദി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു.

നാ​ല് പ്ര​തി​ക​ളും ചാ​രി​റ്റി ന​ട​ത്തി​പ്പി​ൽ ത​ങ്ങ​ളെ ഏ​ൽ​പി​ച്ച വി​ശ്വാ​സ​ത്തെ വ​ഞ്ചി​ക്കു​ക​യും ദു​രു​ദ്ദേ​ശ്യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്ത​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പ്ര​തി​ക​ൾ ഒ​രു അ​വ​കാ​ശ​വു​മി​ല്ലാ​തെ അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ​ക്കും മ​റ്റു​ള്ള​വ​ർ​ക്കും നി​യ​മ​വി​രു​ദ്ധ​മാ​യി ഫ​ണ്ട് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ​ബ്‌​സി​ഡി വി​ത​ര​ണം ചെ​യ്തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.

അ​സോ​സി​യേ​ഷ​ൻ ന​ട​പ​ടി​ക​ളും ച​ട്ട​ങ്ങ​ളും ലം​ഘി​ച്ച് സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ത്തി​യ​താ​യും പ്രോ​സി​ക്യൂ​ഷ​ൻ ക​ണ്ടെ​ത്തി. സാ​മ്പ​ത്തി​ക ത​ട്ടി​പ്പ്, വി​ശ്വാ​സ ലം​ഘ​നം എ​ന്നീ കു​റ്റ​ങ്ങ​ൾ​ക്ക് പ്ര​തി​ക​ളെ നി​യ​മാ​നു​സൃ​ത ശി​ക്ഷാ​ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കാ​ൻ കോ​ട​തി​ക്ക് വി​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *