Your Image Description Your Image Description
Your Image Alt Text

മധ്യപ്രദേശിൽ പരിശീലന ക്ലാസില്‍ ഇരിക്കവെ 18-കാരന്‍ കുഴഞ്ഞുവീണു മരിച്ചു.ഇന്ദോറില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. മധ്യപ്രദേശ് പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ (എം.പി.പി.എസ്.സി) പ്രവേശന പരീക്ഷാ പരിശീലനത്തിനുള്ള ക്ലാസിലിരിക്കവെയാണ് മാധവ് എന്ന ഉദ്യോഗാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ക്ലാസ് മുറിയിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

ക്ലാസിലിരിക്കവെ മാധവിന് നെഞ്ചുവേദനയുണ്ടായി. ഇത് ശ്രദ്ധിച്ച സുഹൃത്തുക്കള്‍ സംഭവം അധ്യാപകന്റെ ശ്രദ്ധയില്‍ പെടുത്തി. അപ്പോഴേക്കും മാധവ് ഡെസ്‌കില്‍ നിന്ന് ഊര്‍ന്ന് നിലത്തേക്കുവീണു. ഉടന്‍ തന്നെ അധ്യാപകരും സുഹൃത്തുക്കളും മാധവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *