Your Image Description Your Image Description
Your Image Alt Text

അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാച്ചടങ്ങിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഠിനമായ വ്രതാനുഷ്ഠാനങ്ങള്‍ പാലിക്കുന്നതായി റിപ്പോർട്ട്. വേദങ്ങളിലും യോഗസൂത്രങ്ങളിലും നിഷ്‌കര്‍ഷിച്ചിരിക്കുന്ന യമ നിയമങ്ങള്‍ പ്രധാനമന്ത്രി കണിശ്ശമായി പാലിക്കുകയാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

പതിനൊന്ന് ദിവസം തുടരുന്ന വ്രതാനുഷ്ഠാനങ്ങളില്‍ നിലത്ത് കിടന്നുറങ്ങുന്നതും ശരീരം വിഷമുക്തമാക്കുന്നതും ഉള്‍പ്പെടുന്നു. ഒരു പുതപ്പ് മാത്രമാണ് പ്രധാനമന്ത്രി നിലത്ത് കിടന്നുറങ്ങാനുപയോഗിക്കുന്നതെന്നും ഇളനീര്‍ മാത്രമാണ് അദ്ദേഹം കുടിയ്ക്കുന്നതെന്നും പ്രധാനമന്ത്രിയോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *