Your Image Description Your Image Description
Your Image Alt Text

ഖത്തറിൽ ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യ പ​രീ​ക്ഷ​ണ​യോ​ട്ടം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​താ​യി പൊ​തു​ഗ​താ​ഗ​ത വി​ഭാ​ഗ​മാ​യ മു​വാ​സ​ലാ​ത്ത് (ക​ർ​വ) അ​റി​യി​ച്ചു.

ഡ്രൈ​വ​റി​ല്ലാ​തെ, വാ​ഹ​ന​ത്തി​ന്റെ നി​യ​ന്ത്ര​ണം നി​ർ​മി​ത​ബു​ദ്ധി സാ​​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നി​യ​ന്ത്രി​ക്കു​ന്ന ഓ​ട്ടോ​ണ​മ​സ് ബ​സി​ന്റെ സ്റ്റാ​ൻ​ഡേ​ർ​ഡ് ട്ര​യ​ൽ ഓ​പ​റേ​ഷ​നാ​ണ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ യു​ടോ​ങ്ങു​മാ​യി സ​ഹ​ക​രി​ച്ച് മു​വാ​സ​ലാ​ത്ത് ലു​സൈ​ൽ ബ​സ് ഡി​പ്പോ​യി​ൽ യാ​ത്ര​ക്കാ​രു​മാ​യി ഓ​ട്ടോ​ണ​മ​സ് ബ​സി​ന്റെ യാ​ത്ര പൂ​ർ​ത്തി​യാ​ക്കി.

 

Leave a Reply

Your email address will not be published. Required fields are marked *