Your Image Description Your Image Description
Your Image Alt Text

തി​രു​വ​ന​ന്ത​പു​രം: വ​ര്‍​ക്ക​ല​യി​ല്‍ തി​ര​യി​ല്‍​പ്പെ​ട്ട മെ​ക്‌​സി​ക്ക​ന്‍ സ്വ​ദേ​ശി​നി​യെ ര​ക്ഷ​പ്പെ​ടു​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30 ഒ​ടെ​യാ​ണ് സം​ഭ​വം നടന്നത്. ബ്ലാ​ക്ക് ബീ​ച്ചി​ല്‍ നീ​ന്തി​ക്കൊ​ണ്ടി​രു​ന്ന ആ​ന്‍​ഡ്രി​യ (28 )ആ​ണ് തി​ര​യി​ൽ​പ്പെ​ട്ട​ത്.

തി​ര​യി​ൽ​പ്പെ​ട്ട യു​വ​തി 200 മീ​റ്റ​റോ​ളം ക​ട​ലി​ലേ​യ്ക്ക് പോവുകയും തുടർന്ന്  കോ​സ്റ്റ് ഗാ​ർ​ഡു​ക​ളും ടൂ​റി​സം പോ​ലീ​സും ചേർന്ന്  ഇവരെ രക്ഷപ്പെടുത്തുകയുമായിരുന്നു. ക​ട​ലി​ൽ മു​ങ്ങി​യ ഇ​വ​രെ സ്പീ​ഡ് ബോ​ട്ടി​ൽ എ​ത്തി​യാ​ണ് ര​ക്ഷി​ച്ച​ത്.

വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ശേ​ഷം പ്രാ​ധ​മി​ക ചി​കി​ത്സ​ക​ൾ ന​ൽ​കിയ  ശേ​ഷം കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. ഇ​വ​ർ മാ​ന​സീ​ക പ്ര​ശ്ന​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *