Your Image Description Your Image Description
Your Image Alt Text

മകരസംക്രാന്തിദിനത്തിൽ പട്ടത്തിന്റെ ചരട് കഴുത്തിൽ കുടുങ്ങി ഗുജറാത്തിൽ നാലുപേർ മരിച്ചു. ഇരുചക്രവാഹനയാത്രികരാണ് എല്ലാവരും.

പഞ്ചമഹാൽ ജില്ലയിലെ ബൊറാഡി ഗ്രാമത്തിൽ അച്ഛനൊപ്പം യാത്രചെയ്തിരുന്ന തരുൺ മാച്ചി (4) യെന്ന ബാലന്റെ കഴുത്ത് പട്ടച്ചരടുകൊണ്ട് മുറിയുകയായിരുന്നു. മകനെ മുന്നിലിരുത്തിയാണ് അച്ഛൻ ബൈക്കോടിച്ചിരുന്നത്. ഭാവ്നഗറിൽ ലഷ്ക്കർ ചൗഹാൻ (48) വഡോദരയിൽ അങ്കിത് വസവ (20) എന്നിവരാണ് മരിച്ചത്. പട്ടച്ചരട് കുടുങ്ങി നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽനിന്ന് വീണ് നാല്പത്തിയഞ്ചുകാരി സൂറത്തിൽ മരിച്ചു. വാഹനം ഓടിച്ചിരുന്ന ഭർത്താവിന്റെ കഴുത്തിൽ ചരടുകുടുങ്ങിയാണ് ബൈക്ക് മറിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *