Your Image Description Your Image Description

പൊ​ന്നാ​നി: കൊ​ല്ല​ൻ​പ​ടി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും പ​ള്ള​പ്രം ശ്രീ​ദു​ർ​ഗ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം. മു​ക്കാ​ൽ ല​ക്ഷ​ത്തോ​ളം രൂ​പ​യും ഒ​രു പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​വും ന​ഷ്ട​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം നടന്നത്. ആ​റ് ക​ട​ക​ളി​ൽ നി​ന്നാ​യി 72,700 രൂ​പ​യാ​ണ് ക​വ​ർ​ന്ന​ത്.

കൊ​ല്ല​ൻ​പ​ടി സെ​ന്റ​റി​ലെ പൂ​ജ സ്റ്റോ​റി​ൽ​നി​ന്ന് 18,000 രൂ​പ​യും ജ​ലാ​ലി​യ ചി​ക്ക​ൻ സ്റ്റാ​ളി​ൽ​നി​ന്ന് 13,000 രൂ​പ​യും പി.​വി സ്റ്റോ​റി​ൽ​നി​ന്ന് 15,400 രൂ​പ​യും മ​ഴ​വി​ല്ല് പെ​യി​ന്റ് ഷോ​പ്പി​ൽ​നി​ന്ന് 20,000 രൂ​പ​യും ആ​ര്യ വൈ​ദ്യ​ശാ​ല​യി​ൽ​നി​ന്ന് 5000 രൂ​പ​യും ലോ​ട്ട​റി ക​ട​യി​ൽ​നി​ന്ന് 1300 രൂപയുമാണ് മോഷ്ടിച്ചത്. ക്ഷേ​ത്ര​ത്തി​ലെ ര​ണ്ട് ശ്രീ​കോ​വി​ലി​ന്റെ​യും പൂ​ട്ടു​ക​ൾ ത​ക​ർ​ത്ത് ഭ​ഗ​വ​തി​യു​ടെ അ​ര​പ്പ​വ​ന്റെ ര​ണ്ട് താ​ലി​മാ​ല​യും ര​ണ്ട് ഭ​ണ്ഡാ​ര​ങ്ങ​ളി​ലെ മു​ഴു​വ​ൻ പ​ണ​വും കൊ​ണ്ടു​പോ​യി. സി.​സി.​ടി.​വി​യി​ൽ മു​ഖം​മൂ​ടി​ധാ​രി​യാ​യ മോ​ഷ്ടാ​വി​ന്റെ ദൃ​ശ്യം ല​ഭ്യ​മാ​യി​ട്ടു​ണ്ട്.

സ​മീ​പ​ത്തെ ഫാ​ൻ​സി ക​ട​യി​ലും മെ​ഡി​ക്ക​ൽ ഷോ​പ്പി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. പൂ​ട്ട് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ ക​ട​ക​ളി​ൽ സൂ​ക്ഷി​ച്ച പ​ണ​വും പൂ​ജാ സ്റ്റോ​റി​ന്റെ സി.​സി.​ടി.​വി സ്റ്റോ​റേ​ജും അ​പ​ഹ​രി​ച്ചു. സംഭവത്തിൽ   പൊ​ന്നാ​നി പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *