Your Image Description Your Image Description
Your Image Alt Text

കു​ള​ത്തൂ​പ്പു​ഴ: തി​രു​വ​ന​ന്ത​പു​രം-​ചെ​ങ്കോ​ട്ട അ​ന്ത​ർ സം​സ്ഥാ​ന പാ​ത​യോ​ര​ത്താ​യു​ള്ള ക്രി​സ്ത്യ​ന്‍ ദേ​വ​ല​യ​ത്തി​ലെ കാ​ണി​ക്ക വ​ഞ്ചി ത​ക​ര്‍ത്ത് മോ​ഷ​ണം.  ക​ഴി​ഞ്ഞ ദി​വ​സം കു​ള​ത്തൂ​പ്പു​ഴ ഇ.​എ​സ് കോ​ള​നി ജ​ങ്​​ഷ​നു സ​മീ​പ​ത്തെ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ ദോ​വ​ല​യ​ത്തി​ലാ​ണ്  മോ​ഷ​ണം ന​ട​ന്ന​ത്. പ​ള്ളി​യു​ടെ പ്ര​ധാ​ന ക​വാ​ട​ത്തി​നു ഇ​രു​വ​ശ​ത്താ​യു​മു​ള്ള കു​രി​ശ്ശ​ടി​യി​ല്‍ സ്ഥാ​പി​ച്ച വ​ഞ്ചി​പ്പെ​ട്ടി​ക​ളാ​ണ് ക​മ്പി​പ്പാ​ര​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ത​ക​ര്‍ത്ത​ത്.

വ​ഞ്ചി​പ്പെ​ട്ടി സ്ഥാ​പി​ച്ചി​രു​ന്ന ഭി​ത്തി​യി​ലെ ക​ല്‍ക്കെ​ട്ടു​ക​ള്‍ കു​ത്തി​പൊ​ളി​ച്ച് പൂ​ട്ട് ത​ക​ര്‍ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്.  പു​ല​ർ​ച്ച എ​ത്തി​യ ദേ​വാ​ല​യ ജീ​വ​ന​ക്കാ​ര​നാ​ണ് സം​ഭ​വം ശ്ര​ദ്ധ​യി​ല്‍ പെ​ട്ട് പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്.  പ​ള​ളി​യ​ങ്ക​ണ​ത്തി​ലും സ​മീ​പ​ത്തു​മാ​യി ഉ​പേ​ക്ഷി​ച്ച നി​ല​യി​ല്‍ ര​ണ്ടു ക​മ്പി​പ്പാ​ര​ക​ള്‍ കു​ള​ത്തു​പ്പു​ഴ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *