Your Image Description Your Image Description
Your Image Alt Text

അയോധ്യയിൽ പണിയുന്ന നിർദിഷ്ട മസ്ജിദിന്റെ നിർമാണം 2024 മേയിൽ തുടങ്ങിയേക്കും. സംഘ്പരിവാർ തകർത്ത ബാബരി മസ്ജിദിന്റെ ഭൂമി രാമക്ഷേത്രനിർമാണത്തിന് വിട്ടുകൊടുത്ത വിധിന്യായത്തിൽ സു​പ്രീം കോടതി നി​ർദേശമനുസരിച്ചത് നൽകിയ അ​ഞ്ചേക്കർ ഭൂമിയിലാണ് പള്ളി പണിയുന്നത്.

അയോധ്യയി​ൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള ധാന്നിപൂർ വില്ലേജിൽ നിർമിക്കുന്ന പള്ളിയുടെ നിർമാണ ചുമതലയുള്ള ഇൻഡോ ഇസ്‍ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ (ഐ.​ഐ.സി.എഫ്) ചീഫ് ട്രസ്റ്റിയായ സഫർ അഹ്മദ് ഫാറൂഖ് ആണ് മസ്ജിദിന്റെ നിർമാണം മേയിൽ തുടങ്ങുമെന്ന് അറിയിച്ചത്. രാമക്ഷേത്ര നിർമാണത്തിന് ഫണ്ട് സ്വരൂപിച്ച അതേ മാതൃകയിൽ പൊതുജനങ്ങളിൽനിന്ന് സംഭാവനകൾ സ്വീകരിച്ചാവും പള്ളിയുടെയും നിർമാണം.

Leave a Reply

Your email address will not be published. Required fields are marked *