Your Image Description Your Image Description

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ ക്ലോസറ്റിൽ കാലു കുടുങ്ങി യുവതിക്ക് പരിക്ക്. മാനസികരോഗ ചികിത്സാ വിഭാഗത്തിൽ ഇന്നു രാവിലെ ആയിരുന്നു അപകടം. രോഗിക്ക് കൂട്ടിരിക്കാൻ വന്ന 24 കാരിയുടെ കാലാണ് ആശുപത്രിയിലെ ശുചിമുറിയുടെ ക്ലോസറ്റിൽ കുടുങ്ങിയത്.

യുവതി ബഹളം വച്ചതിനെ തുടർന്ന് ജീവനക്കാരികളെത്തി ക്ലോസറ്റിൽ നിന്ന് കാല് എടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് കോട്ടയത്തു നിന്നുമെത്തിയ ഫയർ ഫോഴ്സ് സംഘം ക്ലോസറ്റ് പൊട്ടിച്ച് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *