Your Image Description Your Image Description

കമ്പനിയുടെ മൊത്തം നേരിട്ടുള്ള പ്രീമിയം വരുമാനം (ജി.ഡി.പി.ഐ.) 2023 സാമ്പത്തിക വർഷത്തിന്‍റെ 9 മാസത്തിൽ 160.48 ബില്ല്യൺ രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2024 സാമ്പത്തിക വർഷത്തിന്‍റെ 9 മാസത്തിൽ 187.03 ബില്ല്യൺ രൂപയായിരുന്നു, ഇത് 16.5% വളർച്ചയാണ്, ഇത് 14.0% എന്ന വ്യവസായ വളർച്ചയേക്കാൾ കൂടുതലുമാണ്. ക്രോപ്പ് ആൻഡ് മാസ്സ് ഹെൽത്ത് ഒഴിവാക്കി, കമ്പനിയുടെ ജി.ഡി.പി.ഐ. വളർച്ച 15.6% ആയിരുന്നു, ഇത് 2024 സാമ്പത്തിക വർഷത്തിലെ 9 മാസത്തിലെ 15.2% വ്യവസായ വളർച്ചയെക്കാൾ കൂടുതലായിരുന്നു.

o   കമ്പനിയുടെ ജി.ഡി.പി.ഐ. 2023 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 54.93 ബില്യൺ രൂപയിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 62.30 ബില്യൺ രൂപയായിരുന്നു,  13.4% വളർച്ച. ഈ വളർച്ച 12.3% വ്യവസായ വളർച്ചയെക്കാൾ കൂടുതലായിരുന്നു. ക്രോപ്പ് ആൻഡ് മാസ്സ് ഹെൽത്ത് ഒഴിവാക്കി, കമ്പനിയുടെ ജി.ഡി.പി.ഐ. വളർച്ച 12.0% ആയിരുന്നു, ഇത് 2024 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിലെ 11.3% വ്യവസായ വളർച്ചയേക്കാൾ കൂടുതലായിരുന്നു.

  • സംയോജിത അനുപാതം 2023 സാമ്പത്തിക വർഷത്തിന്റെ 9 മാസത്തിലെ 104.6% ഉമായി താരതമ്യം ചെയ്യമ്പോൾ 2024 സാമ്പത്തിക വർഷത്തിന്റെ 9 മാസത്തിൽ 103.7% ആയിരുന്നു. 1.37 ബില്യൺ രൂപയുടെ സി.എ.ടി. നഷ്ടത്തിന്റെ ആഘാതം ഒഴിവാക്കി, 2024 സാമ്പത്തിക വർഷത്തിന്റെ 9 മാസത്തിൽ സംയോജിത അനുപാതം 102.6% ആയിരുന്നു.

o   സംയോജിത അനുപാതം 2023 സാമ്പത്തിക വർഷത്തിലെ 104.4 ശതമാനത്തിൽ നിന്ന് 2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 103.6% ആയിരുന്നു. 2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 0.54 ബില്യൺ രൂപയുടെ സി.എ.ടി. നഷ്ടത്തിന്റെ ആഘാതം ഒഴിവാക്കി, സംയോജിത അനുപാതം 102.3% ആയിരുന്നു.

  • നികുതിക്ക് മുമ്പുള്ള ലാഭം (പി.ബി.ടി.) 2023 സാമ്പത്തിക വർഷത്തിന്‍റെ 9 മാസത്തിൽ 15.40 ബില്യൺ രൂപയിൽ നിന്ന് 20.6% വർധിച്ച് 2024 സാമ്പത്തിവർഷത്തിന്‍റെ 9 മാസത്തിൽ 18.57 ബില്യൺ രൂപയിലെത്തി. അതേസമയം പി.ബി.ടി. 2023 സാമ്പത്തിക വർഷത്തിലെ 4.65 ബില്യൺ രൂപയിൽ നിന്ന് 23.3 ശതമാനം വർധിച്ച് 2024 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ 5.74 ബില്യൺ രൂപയിലെത്തി.

  • തൽഫലമായി, നികുതിക്ക് ശേഷമുള്ള ലാഭം (പി.എ.ടി.) 2023 സാമ്പത്തിക വർഷത്തിന്‍റെ 9 മാസത്തിലെ 12.92 ബില്യൺ രൂപയിൽ നിന്ന് 8.3% വർധിച്ച് 2024 സാമ്പത്തിക വർഷത്തിന്‍റെ 9 മാസത്തിൽ 13.99 ബില്യണായി വളർന്നു. 2023 സാമ്പത്തിക വർഷത്തിലെ 2023 ലെ ടാക്‌സ് പ്രൊവിഷന്റെ ഒറ്റത്തവണ ആഘാതം ഒഴിവാക്കി, 2024 സാമ്പത്തിക വർഷത്തിന്‍റെ 9 മാസത്തിൽ പി.എ.ടി. 20.2% വർദ്ധിച്ചു.

o   പി.എ.ടി. 2023 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിലെ 3.53 ബില്യൺ രൂപയിൽ നിന്ന് 22.4% വർധിച്ച് 2024 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 4.31 ബില്യൺ രൂപയിലെത്തി.

  • റിട്ടേൺ ഓൺ ആവറേജ് ഇക്വിറ്റി (ആർ.ഒ.എ.ഇ.)  2023 സാമ്പത്തിക വർഷത്തിന്‍റെ 9 മാസത്തിൽ 18.1% ആയിരുന്നത് 2024 സാമ്പത്തിക വർഷത്തിന്‍റെ 9 മാസത്തിൽ 17.1% ആയിരുന്നു. അതേസമയം ആർ.ഒ.എ.ഇ. 2023 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 14.3% ആയിരുന്നത് 2024 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 15.3%  ആയിരുന്നു.

  • സോൾവൻസി അനുപാതം 2023 ഡിസംബർ 31-ന് 2.57x ആയിരുന്നു, 2023 സെപ്റ്റംബർ 30-ന് 2.59x ആയിരുന്നു, കൂടാതെ ഏറ്റവും കുറഞ്ഞ റെഗുലേറ്ററി ആവശ്യകതയായ 1.50x-നേക്കാൾ ഉയർന്നതുമാണ്. 2023 മാർച്ച് 31-ന് സോൾവൻസി അനുപാതം 2.51x ആയിരുന്നു.

* 2023 സാമ്പത്തിക വർഷത്തിലെ ടാക്‌സ് പ്രൊവിഷൻ റിവേഴ്‌സൽ ഒഴിവാക്കി, 2024 സാമ്പത്തിക വർഷത്തിലെ 9മാസത്തിൽ പി.എ.ടി. 20.2% വർദ്ധിച്ചു.

** സി.എ.ടി. നഷ്‌ടത്തിന്‍റെ ആഘാതം ഒഴിവാക്കി, സി.ഒ.ആർ 2024 സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ 102.3%, 2024 സാമ്പത്തിക വർഷത്തിന്‍റെ 9 മാസത്തിൽ 102.6% എന്നിങ്ങനെ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *