Your Image Description Your Image Description
Your Image Alt Text

ഖാ​ൻ യൂ​നു​സി​ൽ വ്യോ​മാ​ക്ര​മ​ണം ശ​ക്ത​മാ​ക്കി ഇ​സ്രാ​യേ​ൽ. ജ​ബ​ലി​യ​യി​ലും റ​ഫ​യി​ലും ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 158 പേ​ർ കൂ​ടി കൊ​ല്ല​പ്പെ​ട്ട​തോ​ടെ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 24,285 ആ​യി. 61,154 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. റ​ഫ​യി​ൽ കു​ട്ടി​ക​ള​ട​ക്കം ഒ​രു കു​ടും​ബ​ത്തി​ലെ 12 പേ​രാ​ണ് മ​രി​ച്ച​ത്.

ബൈ​ത് ലാ​ഹി​യ​യി​ൽ​നി​ന്ന് 100 റോ​ക്ക​റ്റ് ലോ​ഞ്ച​റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും നി​ര​വ​ധി ഹ​മാ​സ് പോ​രാ​ളി​ക​ളെ വ​ധി​ച്ച​താ​യും ഇ​സ്രാ​യേ​ൽ അ​റി​യി​ച്ചു. ഖാ​ൻ യൂ​നു​സി​ൽ ക​ടു​ത്ത ചെ​റു​ത്തു​നി​ൽ​പ് ന​ട​ത്തു​ന്ന അ​ൽ​ഖ​സ്സാം ബ്രി​ഗേ​ഡി​ന്റെ തി​രി​ച്ച​ടി​യി​ൽ ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. 19 ഇ​സ്രാ​യേ​ൽ ന​ഗ​ര​ങ്ങ​​ൾ ല​ക്ഷ്യ​മി​ട്ട് കൂ​ട്ട മി​സൈ​ൽ ആ​ക്ര​മ​ണ​വും ന​ട​ത്തി. വെ​സ്റ്റ്ബാ​ങ്കി​ൽ പ​രി​​ശോ​ധ​ന ന​ട​ത്തി​യ ഇ​സ്രാ​യേ​ൽ സേ​ന നി​ര​വ​ധി ഫ​ല​സ്തീ​നി​ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ല​ബ​നാ​നി​ലെ അ​യ്ത ശ​അ​ബി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഇ​സ്രാ​യേ​ൽ സേ​ന അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *