Your Image Description Your Image Description

പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെലോയെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത കെമിസ്ട്രി/ അനലിറ്റിക്കല്‍ കെമിസ്ട്രി/ എന്‍വയോണ്‍മെന്റ് സയന്‍സ് ഇവയില്‍ ഏതിലെങ്കിലും ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം.

ജി സി- എം എസ്, എച്ച് പി എല്‍ സി, സി എച്ച് എന്‍ എസ്, ഐ സി പി- എ ഇ എസ് തുടങ്ങിയ അനലിറ്റിക്കല്‍ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പ്രവര്‍ത്തിപരിചയം, അനലിറ്റിക്കല്‍ ഇന്‍സ്ട്രുമെന്റേഷനില്‍ പരിശീലനം എന്നിവ അഭികാമ്യം. ഒരു വര്‍ഷമാണ് കാലാവധി. പ്രതിമാസ ഫെലോഷിപ്പ് തുക 22000 രൂപ. 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്.

പട്ടികജാതി -പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസ്സിളവ് ലഭിക്കും. താല്പര്യമുള്ളവര്‍ ജനുവരി 23ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ www.kfri.res.in ല്‍ ലഭിക്കും. ഫോണ്‍: 0487 2690100.

Leave a Reply

Your email address will not be published. Required fields are marked *