Your Image Description Your Image Description
Your Image Alt Text

യൂത്ത് കോൺഗ്രസിന്റെ വനിതാ പ്രവർത്തകർ വേറിട്ട പ്രതിഷേധവുമായി രംഗത്ത്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ മുടിക്കുത്തിൽ പൊലീസ് ചവിട്ടിപ്പിടിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് ഇത്. വനിത പ്രവർത്തകർ പ്രതിഷേധിച്ചത് ഡിജിപിക്ക് തലമുടി പോസ്റ്റലായി അയച്ചാണ്.

‘ബൂട്ടിനടിയിൽ ചതയുന്നതല്ല പെൺപ്രതിഷേധം’ എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം. യൂത്ത് കോൺഗ്രസിന്റെ വനിതാ പ്രവർത്തകർ എത്തിയത് തിരുവനന്തപുരത്തെ ജനറൽ പോസ്റ്റ് ഓഫീസിനു മുന്നിലാണ് . കയ്യിൽ കൃത്രിമ മുടിയുമായാണ് പ്രതിഷേധത്തിനുള്ള വരവ്. സ്ത്രീകളെ മുടിക്കുത്തിൽ പൊലീസ് ചവിട്ടിപ്പിടിച്ച സംഭവത്തിൽ പ്രതിഷേധ സൂചകമായി ഡിജിപിക്ക് മുടി അയക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *