Your Image Description Your Image Description

കാലപ്പഴക്കം വന്ന മത്സ്യബന്ധന യാനങ്ങൾ സ്റ്റീൽ ബോട്ട് ആയി മാറ്റുന്നതിന് സർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾ ഉൾപ്പെടെ തീരദേശ മത്സ്യത്തൊഴിലാളികൾക്കുളള വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനുളള കരാർ സ്വീകരിക്കലും, ഗുണഭോക്തൃ സംഗമവും സംഘടിപ്പിച്ചു. കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മത്സ്യത്തൊഴിലാളി ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി അംഗവുമായ കാനത്തിൽ ജമീല എംഎൽഎ നിർവഹിച്ചു.

ജില്ലയിൽ സ്റ്റീൽ ബോട്ട് നിർമ്മിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട 13 വ്യക്തിഗത ഗുണഭോക്താക്കൾക്ക് 15 ലക്ഷം രൂപ വീതം നൽകും. ഇതിനായി 4.5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ചടങ്ങിൽ ബോട്ടുടമകളിൽ നിന്നും കരാർ പത്രിക എം.എൽ.എയും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറും ചേർന്ന് ഏറ്റുവാങ്ങി. പരമ്പരാഗത വളളങ്ങൾ ഫൈബർ വളളങ്ങളുമായി മാറ്റുന്ന പദ്ധതി പ്രകാരം തെരെഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് അംഗീകാരം നൽകിയ ഉത്തരവും ചടങ്ങിൽ വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *